---
title: "കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 1 ന് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142604/kottiyoor"
published_at: "2023-08-30T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef2b93299ef_IMG-20230830-WA0310.jpg"
keywords: []
---

# കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 1 ന് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

> **Lead Summary:** **കൊട്ടിയൂർ**: ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 1 ന് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്. സംസ്ഥാന സർക്കാർ കൈറ്റ്ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലിറ്റിൽ കൈറ്റ്സ് പരിശീലന പദ്ധതിയിലെ പ്രധാന പ്രവർത്തനമായ ഏകദിന ക്യാമ്പ് ഒമ്പതാം ക്ലാസുകാർക്കായി സെപ്റ്റംബർ 1 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

## Article Content

**കൊട്ടിയൂർ**: ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 1 ന് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്. സംസ്ഥാന സർക്കാർ കൈറ്റ്ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലിറ്റിൽ കൈറ്റ്സ് പരിശീലന പദ്ധതിയിലെ പ്രധാന പ്രവർത്തനമായ ഏകദിന ക്യാമ്പ് ഒമ്പതാം ക്ലാസുകാർക്കായി സെപ്റ്റംബർ 1 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

ഓണം എന്ന തീമിനെ ആസ്പദമാക്കിയുള്ള ഗെയിമുകൾ ക്യാമ്പിന്റെ പ്രധാന ആകർഷണമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗിലും ആനിമേഷൻ നിർമ്മാണത്തിലും എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനത്തിന് അവസരം ലഭിക്കുന്ന വിവിധ സെഷനുകൾ യൂണിറ്റ് ക്യാമ്പിൽ ഉണ്ടായിരിക്കും.

പ്രത്യേകം പരിശീലനം നേടിയ കൈറ്റിന്റെ റിസോഴ്സ് പേഴ്സണുകളാണ് ക്യാമ്പ് നയിക്കുക. യൂണിറ്റ് ക്യാമ്പിൽ നിന്നും തുടർ ക്യാമ്പുകളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142604/kottiyoor)