---
title: "റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ചുവെച്ച 77 ലിറ്റർ  കർണ്ണാടക മദ്യം പിടികൂടി "
english_title: "77 liters of Karnataka liquor hidden in a rubber plantation seized "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142621/77-liters-of-karnataka-liquor-hidden-in-a-rubber-plantation-seized"
published_at: "2023-08-30T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef4e4fa4f5f_gbhjklmjnnk.jpg"
keywords: []
---

# റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ചുവെച്ച 77 ലിറ്റർ  കർണ്ണാടക മദ്യം പിടികൂടി 

> **Lead Summary:** **ഇരിട്ടി:** ഓണം സ്പെഷ്യൽ ഡ്രൈവിന്റ്‌റെ ഭാഗമായി ഇരിട്ടി എക്സൈസ് സംഘം കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ കൂട്ടുപുഴ, പേരട്ട മേഖലകളിൽ നടത്തിയ പരിശോധനയിൽ 77 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. പേരട്ടക്കടുത്ത റബ്ബർതോട്ടത്തിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. ബുധനാഴ്ച ഉച്ചക്ക് ശേഷം ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**ഇരിട്ടി:** ഓണം സ്പെഷ്യൽ ഡ്രൈവിന്റ്‌റെ ഭാഗമായി ഇരിട്ടി എക്സൈസ് സംഘം കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ കൂട്ടുപുഴ, പേരട്ട മേഖലകളിൽ നടത്തിയ പരിശോധനയിൽ 77 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. പേരട്ടക്കടുത്ത റബ്ബർതോട്ടത്തിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. ബുധനാഴ്ച ഉച്ചക്ക് ശേഷം ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒൻപത് കാർബോർഡ് പെട്ടികളിലായി കർണ്ണാടകത്തിൽ വില്പനയുള്ള 480 ടെട്രാ പാക്കറ്റുകളാണ് പിടികൂടിയത്. ടാപ്പിംഗ് നടക്കാത്ത ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ കരിയിലയിട്ട് മൂടിയ നിലയിലായിരുന്നു മദ്യം. ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും വരും ദിവസങ്ങളിലും മേഖലയിൽ ശക്തമായ പരിശോധന നടത്തുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ശശികുമാറിനെക്കൂടാതെ എ.കെ. റിജു, പി. ശ്രീനാഥ്‌, ബാബുജയേഷ്‌, പി.ജി. അഖിൽ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142621/77-liters-of-karnataka-liquor-hidden-in-a-rubber-plantation-seized)