---
title: "ന​വ്യാ നാ​യ​രെ ചോ​ദ്യം​ചെ​യ്ത് ഇ​ഡി"
english_title: "Navya Nair was questioned by ED "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142623/navya-nair-was-questioned-by-ed"
published_at: "2023-08-30T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef5189cf5af_uygjk.jpg"
keywords: []
---

# ന​വ്യാ നാ​യ​രെ ചോ​ദ്യം​ചെ​യ്ത് ഇ​ഡി

> **Lead Summary:** **മും​ബൈ: **അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ സാ​വ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ച​ല​ച്ചി​ത്ര​താ​രം ന​വ്യാ നാ​യ​രെ ചോ​ദ്യം​ചെ​യ്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി). ന​വ്യാ നാ​യ​രു​മാ​യി സാ​വ​ന്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ന​വ്യ​യ്ക്ക് വി​ല​യേ​റി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഇ​യാ​ൾ ന​ൽ​കി​യ​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

## Article Content

**മും​ബൈ: **അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ സാ​വ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ച​ല​ച്ചി​ത്ര​താ​രം ന​വ്യാ നാ​യ​രെ ചോ​ദ്യം​ചെ​യ്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി). ന​വ്യാ നാ​യ​രു​മാ​യി സാ​വ​ന്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ന​വ്യ​യ്ക്ക് വി​ല​യേ​റി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഇ​യാ​ൾ ന​ൽ​കി​യ​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

നവ്യയെ കാണാനായി മാത്രം സാവന്ത് നിരവധി തവണ കൊച്ചിയിലേക്ക് സഞ്ചരിച്ചെന്നും ഇവർ തമ്മിൽ നിരന്തരം ഫോൺകോളുകളിലൂടെയും മെസജുകളിലൂടെയും ബന്ധപ്പെടാറുണ്ടെന്നും ഇഡി അറിയിച്ചു.

എ​ന്നാ​ല്‍, താ​നും സാ​വ​ന്തും സു​ഹൃ​ത്തു​ക്ക​ള്‍ മാ​ത്ര​മാ​ണെ​ന്നും അ​തി​ന​പ്പു​റം അ​ടു​പ്പം ഇ​ല്ലെ​ന്നും ന​വ്യാ വ്യ​ക്ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ടെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

വരവിൽ കവിഞ്ഞതിലേറെ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിന്മേൽ, ജൂലൈ 27-നാണ് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. 1.25 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ ഇയാളുടെ പേരിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചിരുന്നു.

ബന്ധുക്കളുടെ പേരിൽ ആരംഭിച്ച വ്യാജ കമ്പനിയുടെ പേരിലാണ് സാവന്ത് സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142623/navya-nair-was-questioned-by-ed)