---
title: "ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയിൽ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. "
english_title: "A forest range officer was found hanging dead at the residence of the forest department in Madikeri. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142655/a-forest-range-officer-was-found-hanging-dead-at-the-residence-of-the-forest-department-in-madikeri"
published_at: "2023-08-30T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef6c03c60e2_XZdfgcvhbjn.jpg"
keywords: []
---

# ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയിൽ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

> **Lead Summary:** **മംഗളൂരു:** കർണാടക കുടക് ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയിൽ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാണ്ട്യ സ്വദേശി ജി.സി. രശ്മിയാണ് മരിച്ചത്. രണ്ടു വർഷമായി വനം റിസർച്ച് വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു രശ്മി. ചൊവ്വാഴ്ച രാത്രിയാണ് മരണമെന്ന് മടിക്കേരി ടൗൺ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്. മരണ കാരണം അറിവായിട്ടില്ല.

## Article Content

**മംഗളൂരു:** കർണാടക കുടക് ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയിൽ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാണ്ട്യ സ്വദേശി ജി.സി. രശ്മിയാണ് മരിച്ചത്. രണ്ടു വർഷമായി വനം റിസർച്ച് വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു രശ്മി. ചൊവ്വാഴ്ച രാത്രിയാണ് മരണമെന്ന് മടിക്കേരി ടൗൺ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്. മരണ കാരണം അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142655/a-forest-range-officer-was-found-hanging-dead-at-the-residence-of-the-forest-department-in-madikeri)