---
title: "ജീപ്പില്‍ കടത്തികൊണ്ടുവരികയായിരുന്ന 52 ഗ്രാം എംഡിഎംഎ പിടികൂടി."
english_title: "52 grams of MDMA was seized in the jeep. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142663/52-grams-of-mdma-was-seized-in-the-jeep"
published_at: "2023-08-30T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef76896d55b_czdxfcgvhbjnkm.jpg"
keywords: []
---

# ജീപ്പില്‍ കടത്തികൊണ്ടുവരികയായിരുന്ന 52 ഗ്രാം എംഡിഎംഎ പിടികൂടി.

> **Lead Summary:** **തോല്‍പ്പെട്ടി: **തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജീപ്പില്‍ കടത്തികൊണ്ടുവരികയായിരുന്ന 52 ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്തിയ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുണ്ടപ്പാടം വയല്‍ നാലുപറമ്പില്‍ വീട്ടില്‍ എന്‍.പി നിഷാദ് , കറുകഞ്ചേരി പറമ്പ് ടി.ടി ഹൗസില്‍ സയ്യിദ് സഹദ് ഇബ്‌നു ഉമ്മര്‍ കെ.പി , കണ്ണന്‍തൊടി പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ആഷിക് എന്‍.വി എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിയ കെ.എല്‍ 11 ഡി 7575 മഹിന്ദ്ര അര്‍മദ വാഹനവും കസ്റ്റഡിയിലെടുത്തു.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിനോജ്. എം.ജെ, മാനുവല്‍ ജിംസണ്‍. ടി.പി, അനീഷ്. ഇ.എസ് എന്നിവരും ഉണ്ടായിരുന്നു.

## Article Content

**തോല്‍പ്പെട്ടി: **തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജീപ്പില്‍ കടത്തികൊണ്ടുവരികയായിരുന്ന 52 ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്തിയ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുണ്ടപ്പാടം വയല്‍ നാലുപറമ്പില്‍ വീട്ടില്‍ എന്‍.പി നിഷാദ് , കറുകഞ്ചേരി പറമ്പ് ടി.ടി ഹൗസില്‍ സയ്യിദ് സഹദ് ഇബ്‌നു ഉമ്മര്‍ കെ.പി , കണ്ണന്‍തൊടി പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ആഷിക് എന്‍.വി എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിയ കെ.എല്‍ 11 ഡി 7575 മഹിന്ദ്ര അര്‍മദ വാഹനവും കസ്റ്റഡിയിലെടുത്തു.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിനോജ്. എം.ജെ, മാനുവല്‍ ജിംസണ്‍. ടി.പി, അനീഷ്. ഇ.എസ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142663/52-grams-of-mdma-was-seized-in-the-jeep)