---
title: "തിരുവോണദിവസം അടുപ്പ് കൂട്ടി കഞ്ഞിവെച്ച് സമരം നടത്തി"
english_title: "Muzhappilangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142721/muzhappilangad"
published_at: "2023-08-31T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f01d3e26c52_IMG-20230831-WA0009.jpg"
keywords: []
---

# തിരുവോണദിവസം അടുപ്പ് കൂട്ടി കഞ്ഞിവെച്ച് സമരം നടത്തി

> **Lead Summary:** മുഴപ്പിലങ്ങാട് : ദേശീയപാതയിൽ മഠം കവലയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി സമരം നടത്തുന്ന കർമസമിതി തിരുവോണദിവസം അടുപ്പ് കൂട്ടി കഞ്ഞിവെച്ച് സമരം നടത്തി. തീര പ്രദേശത്തെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന വിവിധ സ്ഥാപനങ്ങൾ ദേശീയപാതയുടെ കിഴക്കുവശത്താണെന്നും അവിടെ എത്തിച്ചേരാൻ രോഗികളുൾപ്പെടെയുള്ളവർ വലിയ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും കർമസമിതി നേതാക്കൾ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

## Article Content

മുഴപ്പിലങ്ങാട് : ദേശീയപാതയിൽ മഠം കവലയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി സമരം നടത്തുന്ന കർമസമിതി തിരുവോണദിവസം അടുപ്പ് കൂട്ടി കഞ്ഞിവെച്ച് സമരം നടത്തി. തീര പ്രദേശത്തെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന വിവിധ സ്ഥാപനങ്ങൾ ദേശീയപാതയുടെ കിഴക്കുവശത്താണെന്നും അവിടെ എത്തിച്ചേരാൻ രോഗികളുൾപ്പെടെയുള്ളവർ വലിയ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും കർമസമിതി നേതാക്കൾ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയർമാൻ അറത്തിൽ സുന്ദരൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി എം.കെ.മോഹനൻ, എൻ.പി.ചന്ദ്രദാസ്, കെ.വി.റജീന, തറമ്മൽ നിയാസ്, സി.എം.നജീബ്, പി.വി.ഷാനു, സി.ദാസൻ, എ.കെ.ഇബ്രാഹിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142721/muzhappilangad)