---
title: "ഏവർക്കും വേറിട്ട അനുഭവം: ബ്ലൂ മൂൺ കേളകത്തും ദൃശ്യമായി"
english_title: "A blue moon was also seen in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142789/a-blue-moon-was-also-seen-in-kelakam"
published_at: "2023-08-31T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0648f1dd37_Screenshot_2023-08-31-15-28-39-37_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഏവർക്കും വേറിട്ട അനുഭവം: ബ്ലൂ മൂൺ കേളകത്തും ദൃശ്യമായി

> **Lead Summary:** **കേളകം**:സൂര്യന് ചുറ്റും ഒരു മഴവില്ലുപോലുള്ള പ്രകാശവലയം കാണപ്പെട്ടത് ഏവർക്കും വേറിട്ട അനുഭവമായി. ’22 ഡിഗ്രി സർക്കുലർ ഹാലോ,’ എന്ന അന്തരീക്ഷ പ്രതിഭാസമാണ് നിലവിൽ കാണപ്പെട്ടത്.

## Article Content

**കേളകം**:സൂര്യന് ചുറ്റും ഒരു മഴവില്ലുപോലുള്ള പ്രകാശവലയം കാണപ്പെട്ടത് ഏവർക്കും വേറിട്ട അനുഭവമായി. ’22 ഡിഗ്രി സർക്കുലർ ഹാലോ,’ എന്ന അന്തരീക്ഷ പ്രതിഭാസമാണ് നിലവിൽ കാണപ്പെട്ടത്.

ഇന്ന് പകൽ 11.30 ഓടെയാണ് നാട്ടുകാർ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്.പലരും അപൂർവ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പൊതുവെ മേഘങ്ങളിലെ അഷ്ടഭുജാകൃതിയിലുള്ള ഐസ് പരലുകളിൽ സൂര്യന്റേയോ ചന്ദ്രന്റേയോ പ്രകാശ കിരണങ്ങൾ തട്ടിച്ചിതറുമ്പോഴാണ് ഇത് ദൃശ്യമാകുന്നത്.മൂൺ റിങ്,വിന്റർ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142789/a-blue-moon-was-also-seen-in-kelakam)