---
title: "വിൽപ്പനയ്ക്കായി സൂക്ഷിച്ച 21 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ "
english_title: "man was arrested with 21 liters of foreign liquor kept for sale"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142803/man-was-arrested-with-21-liters-of-foreign-liquor-kept-for-sale"
published_at: "2023-08-31T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f070df473cc_Picsart_23-08-31_16-18-00-346.jpg"
keywords: []
---

# വിൽപ്പനയ്ക്കായി സൂക്ഷിച്ച 21 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ 

> **Lead Summary:** **സുൽത്താൻബത്തേരി**: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ പാർട്ടി ബീനാച്ചി ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 21 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിലായി.

## Article Content

**സുൽത്താൻബത്തേരി**: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ പാർട്ടി ബീനാച്ചി ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 21 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിലായി.

കല്ലൂർ 67 സ്വദേശി കാഞ്ഞിരക്കാട്ട് വീട്ടിൽ ബാലൻ.സി ( വയസ്സ് 57) ആണ് അറസ്റ്റിലായത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ബാലൻ. പ്രിവന്റീവ് ഓഫീസർ എം.എ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽസിവിൽ എക്സൈസ് ഓഫീസർമാരായ ശിവൻ.പി പി. ഷെഫീഖ് എം.ബി, ബാബു ആർ സി എന്നിവരും ഉണ്ടായിരുന്നു.

സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142803/man-was-arrested-with-21-liters-of-foreign-liquor-kept-for-sale)