---
title: "ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ ബ​ത്തേ​രി എം​എ​ൽ​എ ഫോ​ണി​ലൂ​ടെ തെ​റി​വി​ളി​ക്കു​ന്ന ഓ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ."
english_title: "Audio Saw Calling DCC President Through Battery MLA Phone Viral on social media. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142829/audio-saw-calling-dcc-president-through-battery-mla-phone-viral-on-social-media"
published_at: "2023-08-31T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f096cc07c50_zfdgdhfj.jpg"
keywords: []
---

# ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ ബ​ത്തേ​രി എം​എ​ൽ​എ ഫോ​ണി​ലൂ​ടെ തെ​റി​വി​ളി​ക്കു​ന്ന ഓ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

> **Lead Summary:** **ക​ൽ​പ്പ​റ്റ:** വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ ബ​ത്തേ​രി എം​എ​ൽ​എ ഫോ​ണി​ലൂ​ടെ തെ​റി​വി​ളി​ക്കു​ന്ന ഓ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്ന​തി​നി​ടെ എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​നോ​ട് മാ​പ്പു ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ത്താ​ൻ വൈ​കി​യ​താ​ണ് എം​എ​ൽ​എ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

## Article Content

**ക​ൽ​പ്പ​റ്റ:** വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ ബ​ത്തേ​രി എം​എ​ൽ​എ ഫോ​ണി​ലൂ​ടെ തെ​റി​വി​ളി​ക്കു​ന്ന ഓ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്ന​തി​നി​ടെ എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​നോ​ട് മാ​പ്പു ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ത്താ​ൻ വൈ​കി​യ​താ​ണ് എം​എ​ൽ​എ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു താ​നെ​ന്നും ഉ​ട​ൻ എ​ത്താ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു​വെ​ങ്കി​ലും എം​എ​ൽ​എ തെ​റി​വി​ളി​ക്കു​ക​യാ​യി​രു​ന്നു. നി​ങ്ങ​ൾ എ​ന്താ​ന്ന് വ​ച്ചാ ചെ​യ്യൂ​വെ​ന്നും താ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്ന് രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നും എം​എ​ൽ​എ രോ​ഷ​കു​ല​നാ​യി പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. 26ന് ​രാ​വി​ലെ 10ന് ​ഡി​സി​സി ഓ​ഫീ​സി​ൽ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം വി​ളി​ച്ചി​രു​ന്നു. ഈ ​യോ​ഗ​ത്തി​നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ത്താ​ൻ വൈ​കി​യ​ത്. വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ബു​ധ​നാ​ഴ്ച ന​ട​ന്ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​യി​ൽ​നി​ന്ന് ബാ​ല​കൃ​ഷ്ണ​ൻ വി​ട്ടു നി​ന്നു. എം​എ​ൽ​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റും ത​മ്മി​ൽ ന​ട​ത്തി​യ സ്വ​കാ​ര്യ ഫോ​ണ്‍ സം​ഭാ​ഷ​ണം എ​ങ്ങ​നെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത് എ​ന്ന​തും പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ് ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ടാ​ൻ കാ​ര​ണ​മെ​ന്നും അ​ണി​ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​മു​ണ്ട്. എ​രി​തീ​യി​ൽ എ​ണ്ണ​യൊ​ഴി​ക്കു​ന്ന മ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ സ​ക്ക​റി​യ മ​ണ്ണി​ൽ എ​ന്ന പ്രാ​ദേ​ശി​ക നേ​താ​വ് 2021 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് എ​ഴു​തി​യ ക​ത്തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്തി​പ്പ​ട​രു​ന്നു​ണ്ട്. ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന അ​ഴി​മ​തി​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​ണ് ഈ ​ക​ത്ത്.

അ​ർ​ബ​ൻ ബാ​ങ്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ആ​രോ​ടെ​ങ്കി​ലും 10 ല​ക്ഷം രൂ​പ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​വ് ത​ന്നെ അ​ധി​കാ​ര​പ്പെ​ടു​ത്തി​യെ​ന്നും ഇ​ത​നു​സ​രി​ച്ച് ഒ​രാ​ളി​ൽ​നി​ന്നു വാ​ങ്ങി​യ 15 ല​ക്ഷം രൂ​പ​യി​ൽ 10 ല​ക്ഷം രൂ​പ അ​ദ്ദേ​ഹ​ത്തെ ഏ​ൽ​പ്പി​ച്ചു​വെ​ന്നു​മാ​ണ് സ​ക്ക​റി​യ മ​ണ്ണി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ന് അ​യ​ച്ച ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142829/audio-saw-calling-dcc-president-through-battery-mla-phone-viral-on-social-media)