---
title: "മാനന്തവാടി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു."
english_title: "An awareness class was organized under the leadership of Mananthavadi Fire and Rescue Station. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142835/an-awareness-class-was-organized-under-the-leadership-of-mananthavadi-fire-and-rescue-station"
published_at: "2023-08-31T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f09fe5b9e84_ghvjbknl.jpg"
keywords: []
---

# മാനന്തവാടി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

> **Lead Summary:** **തലപ്പുഴ: **തലപ്പുഴ കണ്ണോത്ത്മല ദുരന്തത്തിന്റേയും വര്‍ദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങളുടേയും പശ്ചാത്തലത്തില്‍ മാനന്തവാടി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലപ്പുഴ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.

## Article Content

**തലപ്പുഴ: **തലപ്പുഴ കണ്ണോത്ത്മല ദുരന്തത്തിന്റേയും വര്‍ദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങളുടേയും പശ്ചാത്തലത്തില്‍ മാനന്തവാടി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലപ്പുഴ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.

സ്റ്റേഷന്‍ ഓഫീസര്‍ പി.വി വിശ്വാസ് അധ്യക്ഷത വഹിച്ചു. വലിയ അപകടങ്ങളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍, പ്രഥമ ശുശ്രൂഷ, കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത്, ഹെല്‍മറ്റ് അഴിച്ചു മാറ്റുന്നത്, പരിക്കുപറ്റിയവരെ എങ്ങനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം, ജലാശയ-കിണര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്ന വിധം, വിക്ടിം ട്രയാജ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ് നടത്തി. പി.വി വിശ്വാസ്, മിംസ് ഹോസ്പിറ്റല്‍ ട്രെയിനിങ് കോര്‍ഡിനേറ്റര്‍മാരായ എം.പി മുനീര്‍, ജസ്ലി റഹ്‌മാന്‍, ഷിജു മണ്ണൂര്‍, എം. ഷംസീര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

 കൂടാതെ അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ ജീവന്‍രക്ഷാ ഉപകരണങ്ങളുടേയും വാഹനങ്ങളുടേയും പ്രദര്‍ശനവും നടത്തി.തഹസീല്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഇ.കെ ആഷിഫ്, കെ. സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142835/an-awareness-class-was-organized-under-the-leadership-of-mananthavadi-fire-and-rescue-station)