---
title: "അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍"
english_title: "Mother and son hanged inside the house "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142864/mother-and-son-hanged-inside-the-house"
published_at: "2023-08-31T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0bca45bb83_DSfghjkl.jpg"
keywords: []
---

# അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** **ഗുരുവായൂർ: **കണ്ടാണശ്ശേരിയിൽ അമ്മയേയും മകനേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടാണശ്ശേരി നാൽകവല ഉജാല കമ്പനിക്കു സമീപം കുറിയേടത്ത് സുരേഷിന്‍റെ ഭാര്യ സുരേഖ , മകന്‍ അമല്‍രാജ് എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായ ഭർത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയിൽ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സുരേഖയും സുരേഷും മകന്‍ അമല്‍രാജും മാത്രമാണ് ഇവിടെ താമസം.

## Article Content

**ഗുരുവായൂർ: **കണ്ടാണശ്ശേരിയിൽ അമ്മയേയും മകനേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടാണശ്ശേരി നാൽകവല ഉജാല കമ്പനിക്കു സമീപം കുറിയേടത്ത് സുരേഷിന്‍റെ ഭാര്യ സുരേഖ , മകന്‍ അമല്‍രാജ് എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായ ഭർത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയിൽ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സുരേഖയും സുരേഷും മകന്‍ അമല്‍രാജും മാത്രമാണ് ഇവിടെ താമസം.

ഗുരുവായൂര്‍ തെക്കേ നടയിലെ തയ്യല്‍ക്കടയിലെ ജീവനക്കാരിയാണ് സുരേഖ. നേരത്തെ ഇവര്‍ ചിറ്റിക്കാട്ട് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് മകൾ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ബാധ്യതകളെ തുടര്‍ന്ന് വീട് വിറ്റാണ് ഇപ്പോഴത്തെ വാടക വീട്ടിലേക്ക് മാറിയത്.

ഗുരുവായൂര്‍ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം എളവള്ളി ശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142864/mother-and-son-hanged-inside-the-house)