---
title: "കഞ്ചാവു പൊതിയുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. "
english_title: "The excise team caught the seller with a package of ganja. #kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142873/the-excise-team-caught-the-seller-with-a-package-of-ganja-kottiyoor"
published_at: "2023-08-31T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0cd4fbcc6e_jknljghkl.jpg"
keywords: []
---

# കഞ്ചാവു പൊതിയുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. 

> **Lead Summary:** **പേരാവൂർ:** .കഞ്ചാവു പൊതിയുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പി.കെ.ബാലനെ യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.പി. സജീവനും സംഘവും അറസ്റ്റു ചെയ്തത്.പൊട്ടൻ തോടു വെച്ചാണ് 85 ഗ്രാം കഞ്ചാവുമായി പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

## Article Content

**പേരാവൂർ:** .കഞ്ചാവു പൊതിയുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പി.കെ.ബാലനെ യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.പി. സജീവനും സംഘവും അറസ്റ്റു ചെയ്തത്.പൊട്ടൻ തോടു വെച്ചാണ് 85 ഗ്രാം കഞ്ചാവുമായി പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഡ്രൈഡേ ചെക്കിങ്ങിന്റെയും ഭാഗമായി നടത്തിയ റെയിഡിൽപ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർസി എം.ജയിംസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, സന്ദീപ്.ജി., ഗണപതിയാടൻ, സിനോജ് .വി, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142873/the-excise-team-caught-the-seller-with-a-package-of-ganja-kottiyoor)