---
title: "പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142883/kannur"
published_at: "2023-09-01T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f137f5cfbb0_Picsart_23-09-01_06-31-12-494.jpg"
keywords: []
---

# പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു

> **Lead Summary:** **കണ്ണൂർ** : പുല്ലൂപ്പിപാലത്തിന് താഴെ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. അത്താഴകുന്ന് സ്വദേശി പൂക്കോത്ത് ഹൗസിൽ സനൂഫ്നെയാണ് കാണാതായത്. വ്യാഴം വൈകിട്ട് 4.30നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പമാണ് സനൂഫ് പുല്ലുപ്പിയിൽ എത്തിയത്. സനൂഫ് മാത്രമാണ് പുഴയിലേക്കിറങ്ങിയിരുന്നത്. കുളിക്കുന്നതിനിടയിൽ പാലത്തിന് അടുത്ത് നിന്ന് ചൂണ്ടയിടുന്നവർ ശക്തമായ അടിയൊഴുക്ക് ഉണ്ടാകുന്ന സ്ഥലമാണെന്ന് അപയാസൂചന നൽകിയിരുന്നു.

## Article Content

**കണ്ണൂർ** : പുല്ലൂപ്പിപാലത്തിന് താഴെ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. അത്താഴകുന്ന് സ്വദേശി പൂക്കോത്ത് ഹൗസിൽ സനൂഫ്നെയാണ് കാണാതായത്. വ്യാഴം വൈകിട്ട് 4.30നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പമാണ് സനൂഫ് പുല്ലുപ്പിയിൽ എത്തിയത്. സനൂഫ് മാത്രമാണ് പുഴയിലേക്കിറങ്ങിയിരുന്നത്. കുളിക്കുന്നതിനിടയിൽ പാലത്തിന് അടുത്ത് നിന്ന് ചൂണ്ടയിടുന്നവർ ശക്തമായ അടിയൊഴുക്ക് ഉണ്ടാകുന്ന സ്ഥലമാണെന്ന് അപയാസൂചന നൽകിയിരുന്നു.

ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് സനൂഫ് വെള്ളിത്തിൽ മുങ്ങിപോയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളികേട്ടാണ് സമീപത്ത് ഉണ്ടായിരുന്നവർ എത്തി അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയും കണ്ണൂർ ടൗൺ, മയ്യിൽ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

ചെറുതോണിയിൽ നാട്ടുകാരും തിരച്ചിൽ നടത്തി. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും സനൂഫിനെ കണ്ടെത്താനായില്ല. അപകടവിവരമറിഞ്ഞ് നിരവധി പേർ പുല്ലുപ്പിയിലേക്കെത്തി. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142883/kannur)