---
title: "കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന്  സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ"
english_title: "Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142890/chungakunnu"
published_at: "2023-09-01T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f14184111de_Screenshot_20230901-070807_WhatsApp.jpg"
keywords: []
---

# കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന്  സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

> **Lead Summary:** **കൊട്ടിയൂർ** : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട്സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കൊട്ടിയൂർ ചുങ്കകുന്ന് പൊട്ടൻതോട് സ്വദേശി ബാലൻ എന്നയാളാണ് 85 ഗ്രാം കഞ്ചാവുമായി പൊട്ടൻതോടുവെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഡ്രൈഡേ ചെക്കിങ്ങിന്റെയും ഭാഗമായി വ്യാഴാഴ്ച പകൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.

## Article Content

**കൊട്ടിയൂർ** : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട്സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കൊട്ടിയൂർ ചുങ്കകുന്ന് പൊട്ടൻതോട് സ്വദേശി ബാലൻ എന്നയാളാണ് 85 ഗ്രാം കഞ്ചാവുമായി പൊട്ടൻതോടുവെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഡ്രൈഡേ ചെക്കിങ്ങിന്റെയും ഭാഗമായി വ്യാഴാഴ്ച പകൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി. സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം.ജയിംസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, സന്ദീപ്.ജി. ഗണപതിയാടൻ, സിനോജ് .വി, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142890/chungakunnu)