---
title: "സൗജന്യ ഓണക്കിറ്റ്  വിതരണം ഇന്നും; വാങ്ങാത്തവർ 1 ലക്ഷം "
english_title: "Onakit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142907/onakit"
published_at: "2023-09-01T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f15eefe4efc_images_(25).jpeg"
keywords: []
---

# സൗജന്യ ഓണക്കിറ്റ്  വിതരണം ഇന്നും; വാങ്ങാത്തവർ 1 ലക്ഷം 

> **Lead Summary:** **തിരുവനന്തപുരം**: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തിരുവോണത്തിനു മുമ്പ് വിതരണംചെയ്തത് 5,06,636 പേർക്ക്. 1,01,055 പേർ വാങ്ങാനുണ്ട്. ഉത്രാടദിനമായിരുന്ന തിങ്കളാഴ്ച രാത്രി ഒമ്പതുവരെയുള്ള കണക്കാണിത്. ഓണത്തിനു മുമ്പ് വാങ്ങാൻ കഴിയാതിരുന്നവർക്ക് വെള്ളിയാഴ്ച കിറ്റ് നൽകും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായതിനാൽ കോട്ടയത്തെ വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നീക്കിയത് ഉത്രാടത്തിന് രാത്രി ഏഴുമണിയോടെയായിരുന്നു.

## Article Content

**തിരുവനന്തപുരം**: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തിരുവോണത്തിനു മുമ്പ് വിതരണംചെയ്തത് 5,06,636 പേർക്ക്. 1,01,055 പേർ വാങ്ങാനുണ്ട്. ഉത്രാടദിനമായിരുന്ന തിങ്കളാഴ്ച രാത്രി ഒമ്പതുവരെയുള്ള കണക്കാണിത്. ഓണത്തിനു മുമ്പ് വാങ്ങാൻ കഴിയാതിരുന്നവർക്ക് വെള്ളിയാഴ്ച കിറ്റ് നൽകും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായതിനാൽ കോട്ടയത്തെ വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നീക്കിയത് ഉത്രാടത്തിന് രാത്രി ഏഴുമണിയോടെയായിരുന്നു.

രാത്രിയായതിനാൽ ജില്ലയിലെ 37,637 കിറ്റിൽ 500 എണ്ണം മാത്രമാണ് വിതരണംചെയ്യാനായത്. സംസ്ഥാനത്ത് 5,87,691 എ.എ.വൈ. കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 അന്തേവാസികൾക്കുമായിരുന്നു ഇത്തവണ അനുവദിച്ചത്. വെള്ളിയാഴ്ചയും കിറ്റ് വാങ്ങാനാകാത്തവർക്ക് തൊട്ടടുത്തദിവസം നൽകിയേക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142907/onakit)