---
title: "ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: കുറ്റപത്രം ഇന്ന് സമർപ്പിക്കും"
english_title: "Aluva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142917/aluva"
published_at: "2023-09-01T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1669ddbc2d_images_(20).jpeg"
keywords: []
---

# ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: കുറ്റപത്രം ഇന്ന് സമർപ്പിക്കും

> **Lead Summary:** **കൊച്ചി:** ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതക കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്സോ കോടതിയിലാണ് സമർപ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോർട്ടും തെളിവുകളും സാക്ഷിമൊഴികളുമടക്കമുള്ള കുറ്റപത്രമാണ് ഇന്ന് പോക്‌സോ കോടതിയിൽ സമർപ്പിക്കുന്നത്. കൊലപാതകം നടന്ന് 35 ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

## Article Content

**കൊച്ചി:** ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതക കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്സോ കോടതിയിലാണ് സമർപ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോർട്ടും തെളിവുകളും സാക്ഷിമൊഴികളുമടക്കമുള്ള കുറ്റപത്രമാണ് ഇന്ന് പോക്‌സോ കോടതിയിൽ സമർപ്പിക്കുന്നത്. കൊലപാതകം നടന്ന് 35 ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

പ്രതിയായ അസ്ഫാക്ക് ആലമിനെ കൊലപാതകം നടന്ന അന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്ത് വെച്ച് തെളിവെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നതിനായി ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണവും അന്വേഷണ സംഘം നടത്തിയിരുന്നു. കൂടാതെ വിശദമായ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിരുന്നു. കേസിൽ നിർണായകമായ കുട്ടിയുടെ വസ്ത്രവും ചെരിപ്പും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയുടെ പശ്ചാത്തലവും പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.

അസ്ഫാഖ് ആലത്തിനെതിരായ തെളിവുകൾ ശേഖരിക്കാൻ ബിഹാറിലേക്കും ഡൽഹിയിലേക്കും പൊലീസ് സംഘം പോയിരുന്നു. ഇവരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142917/aluva)