---
title: "#Kelakam | കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന ക്യാമ്പ് ആരംഭിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143029/kelakam"
published_at: "2023-09-01T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1c10f5a15d_Picsart_23-09-01_16-11-05-942.jpg"
keywords: []
---

# #Kelakam | കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** **കേളകം**: ജീവിത പ്രതിസന്ധികളെ ധീരതയോടെ നേരിടുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

## Article Content

**കേളകം**: ജീവിത പ്രതിസന്ധികളെ ധീരതയോടെ നേരിടുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു. കേളകം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രമേശൻ എം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിത വാത്യാട്ട്, സീനിയർ അധ്യാപിക ഷീന ജോസ് ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സിപിഒ അശ്വതി കെ ഗോപിനാഥ് ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സിപിഒ ഫാ. സജി എം മാത്യൂസ് നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം, മൊബൈൽ ഫോണിന്റെ ദുരുപയോഗം, സുസ്ഥിരവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾ, ഫീല്‍ഡ് ട്രിപ്പ്, ഓണാഘോഷം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143029/kelakam)