---
title: "നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "A swimming training program was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143031/a-swimming-training-program-was-organized"
published_at: "2023-09-01T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1c32211981_Screenshot_20230901-162257_WhatsApp.jpg"
keywords: []
---

# നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** കടമ്പേരി ഗവ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കടബേരി ക്ഷേത്ര കുളത്തിൽ നടന്ന പരിശീലനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു.

## Article Content

കടമ്പേരി ഗവ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കടബേരി ക്ഷേത്ര കുളത്തിൽ നടന്ന പരിശീലനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആമിന ടി.പി. രാജൻ, ഇ.വി. ഭാസ്കരൻ, ശ്രീജ, രമേശൻ വി.വി. തുടങ്ങിയവർ സംസാരിച്ചു. പരിശീലകൻ ശ്രീജിത്ത് കീഴാറ്റൂർ പരിശീലനപരിപാടി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143031/a-swimming-training-program-was-organized)