---
title: "28 -ാം മൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143049/kanichar"
published_at: "2023-09-01T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1dd902c040_Screenshot_2023-09-01-18-16-15-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# 28 -ാം മൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍

> **Lead Summary:** **കണിച്ചാർ** : 28-ാം മൈല്‍: തലശ്ശേരി - മാനന്തവാടി അന്തര്‍സംസ്ഥാന പാതയിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. കണിച്ചാര്‍ പഞ്ചായത്തിലെ 28-ാം മൈലിലുളള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായിരിക്കുന്നത്.

## Article Content

**കണിച്ചാർ** : 28-ാം മൈല്‍: തലശ്ശേരി - മാനന്തവാടി അന്തര്‍സംസ്ഥാന പാതയിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. കണിച്ചാര്‍ പഞ്ചായത്തിലെ 28-ാം മൈലിലുളള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായിരിക്കുന്നത്.

കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കുളള നിരവധി യാത്രക്കാര്‍ക്ക് ആശ്വാസകരമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. പൂളക്കുറ്റി വഴി നെടുംപുറംചാല്‍, കൊളക്കാട്, പേരാവൂര്‍ എന്നിവടങ്ങളിലേക്കുളള എളുപ്പ വഴികൂടിയാണ് ഇവിടം.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍കൂരയുടെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തു വന്ന നിലയിലാണ്. മേല്‍കുരയുടെ മുകളില്‍ പുല്ല് കയറിയിട്ടുമുണ്ട്. ജീര്‍ണ്ണിച്ച് തകര്‍ന്നു വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143049/kanichar)