---
title: "ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്."
english_title: "12 injured in bus collision "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143058/12-injured-in-bus-collision"
published_at: "2023-09-01T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1e94578d1a_ccdzdfgfhgn.jpg"
keywords: []
---

# ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്.

> **Lead Summary:** കോ​ട്ട​യം: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് പ​ള്ളി​പ്പ​ടി​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യ​ത്തു നി​ന്നും ക​ണ്ണൂ​ർ, കൊ​ന്ന​ക്കാ​ടി​ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും ഇ​ളം​കാ​ടി​ന് പോ​യ സെ​റ എ​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ടു ബ​സു​ക​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

## Article Content

കോ​ട്ട​യം: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് പ​ള്ളി​പ്പ​ടി​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യ​ത്തു നി​ന്നും ക​ണ്ണൂ​ർ, കൊ​ന്ന​ക്കാ​ടി​ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും ഇ​ളം​കാ​ടി​ന് പോ​യ സെ​റ എ​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ടു ബ​സു​ക​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143058/12-injured-in-bus-collision)