---
title: "കെ-​റെ​യി​ല്‍ വി​രു​ദ്ധ​സ​മ​രം അ​ഞ്ഞൂ​റാം ദി​വ​സ​ത്തി​ലേ​ക്ക്"
english_title: "K-Rail strike enters 500th day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143061/k-rail-strike-enters-500th-day"
published_at: "2023-09-01T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1ec4b43ce4_fghgcjfh.jpg"
keywords: []
---

# കെ-​റെ​യി​ല്‍ വി​രു​ദ്ധ​സ​മ​രം അ​ഞ്ഞൂ​റാം ദി​വ​സ​ത്തി​ലേ​ക്ക്

> **Lead Summary:** **കോ​ട്ട​യം:** കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും സി​ല്‍​വ​ര്‍​ലൈ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ലാ ക​മ്മ​റ്റി മാ​ട​പ്പ​ള്ളി​യി​ല്‍ തു​ട​ങ്ങി​യ സ​ത്യാ​ഗ്ര​ഹ സ​മ​രം ഇ​ന്ന് അ​ഞ്ഞൂ​റു ദി​വ​സം പൂ​ർ​ത്തി​യാ​ക്കു​ന്നു.

## Article Content

**കോ​ട്ട​യം:** കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും സി​ല്‍​വ​ര്‍​ലൈ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ലാ ക​മ്മ​റ്റി മാ​ട​പ്പ​ള്ളി​യി​ല്‍ തു​ട​ങ്ങി​യ സ​ത്യാ​ഗ്ര​ഹ സ​മ​രം ഇ​ന്ന് അ​ഞ്ഞൂ​റു ദി​വ​സം പൂ​ർ​ത്തി​യാ​ക്കു​ന്നു.

രാ​വി​ലെ 10ന് ​ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ സ​ത്യാ​ഗ്ര​ഹ സ​മ​ര​വും സം​സ്ഥാ​ന സ​മ​ര പോ​രാ​ളി​ക​ളു​ടെ സം​ഗ​മ​വും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ട്ട​ന്‍​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​ര്‍​ക്കാ​രി​നെ​തി​രേ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന് ബാ​ബു കു​ട്ട​ന്‍​ചി​റ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ 20-നാ​ണ് സ്ഥി​രം സ​മ​ര​പ്പ​ന്ത​ല്‍ ഉ​യ​ര്‍​ന്ന​ത്.

മാ​ട​പ്പ​ള്ളി​യി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ക്കാ​രെ പോ​ലീ​സ് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​വു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വം സം​സ്ഥാ​ന​മാ​കെ വ​ൻ ച​ർ​ച്ച​യാ​യി മാ​റി​യി​രു​ന്നു. അ​ന്നു മ​ര്‍​ദ​ന​നേ​റ്റ റോ​സ്‌​ലി​ന്‍ ഫി​ലി​പ്പി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് സ​മ​ര​പ്പ​ന്ത​ല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143061/k-rail-strike-enters-500th-day)