---
title: "പായം പഞ്ചായത്തിൽ ഊർജ്ജ സംരക്ഷണ ക്ലാസ്സുകൾക്ക് തുടക്കമായി"
english_title: "Energy conservation classes started in Payam Panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143073/energy-conservation-classes-started-in-payam-panchayat"
published_at: "2023-09-01T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1f61bda014_sfdgxdhgh.jpg"
keywords: []
---

# പായം പഞ്ചായത്തിൽ ഊർജ്ജ സംരക്ഷണ ക്ലാസ്സുകൾക്ക് തുടക്കമായി

> **Lead Summary:** **ഇരിട്ടി : **നവകേരളം കർമ്മ പദ്ധതി 2 - ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബ്ബൺ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിൽ ഊർജ്ജസംരക്ഷണ ക്ലാസുകൾക്ക് തുടക്കമായി. പതിനെട്ടു വാർഡുകളിലും നടക്കുന്ന ഊർജ്ജ സംരക്ഷണ ക്ലാസുകളുടെ പഞ്ചായത്തു തല ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക എന്നിവർ ക്ലാസ്സുകൾ എടുത്തു.. സപ്തംബർ മാസത്തിൽ നടത്തുന്ന ക്ലാസ്സുകളിൽ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ കായി പഞ്ചായത്തിൽ അറുപതോളം ക്ലാസ്സുക ളാണ് നടത്തുന്നത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെസ്സി പി എൻ. വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി : **നവകേരളം കർമ്മ പദ്ധതി 2 - ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബ്ബൺ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിൽ ഊർജ്ജസംരക്ഷണ ക്ലാസുകൾക്ക് തുടക്കമായി. പതിനെട്ടു വാർഡുകളിലും നടക്കുന്ന ഊർജ്ജ സംരക്ഷണ ക്ലാസുകളുടെ പഞ്ചായത്തു തല ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക എന്നിവർ ക്ലാസ്സുകൾ എടുത്തു.. സപ്തംബർ മാസത്തിൽ നടത്തുന്ന ക്ലാസ്സുകളിൽ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ കായി പഞ്ചായത്തിൽ അറുപതോളം ക്ലാസ്സുക ളാണ് നടത്തുന്നത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെസ്സി പി എൻ. വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143073/energy-conservation-classes-started-in-payam-panchayat)