---
title: "കേ​ര​ള​ത്തി​നു​ള്ള ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൈ​മാ​റി. "
english_title: "The second Vandebharat Express for Kerala has been handed over. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143118/the-second-vandebharat-express-for-kerala-has-been-handed-over"
published_at: "2023-09-01T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f222a6980a6_gfhjbknlmhjbk.jpg"
keywords: []
---

# കേ​ര​ള​ത്തി​നു​ള്ള ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൈ​മാ​റി. 

> **Lead Summary:** **ചെ​ന്നൈ: **കേ​ര​ള​ത്തി​നു​ള്ള ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൈ​മാ​റി. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​ണ് ട്രെ​യി​ൻ കൈ​മാ​റി​യ​ത്. ട്രെ​യി​ൻ ശ​നി​യാ​ഴ്ച മം​ഗ​ളൂ​രു​വി​ലെ​ത്തും. ഡി​സൈ​നി​ലും നി​റ​ത്തി​ലും മാ​റ്റം വ​രു​ത്തി​യ റേ​ക്കാ​ണ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് കോ​ച്ച് അ​ട​ങ്ങി​യ ട്രെ​യി​നാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

## Article Content

**ചെ​ന്നൈ: **കേ​ര​ള​ത്തി​നു​ള്ള ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൈ​മാ​റി. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​ണ് ട്രെ​യി​ൻ കൈ​മാ​റി​യ​ത്. ട്രെ​യി​ൻ ശ​നി​യാ​ഴ്ച മം​ഗ​ളൂ​രു​വി​ലെ​ത്തും. ഡി​സൈ​നി​ലും നി​റ​ത്തി​ലും മാ​റ്റം വ​രു​ത്തി​യ റേ​ക്കാ​ണ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് കോ​ച്ച് അ​ട​ങ്ങി​യ ട്രെ​യി​നാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​നാ​യി ര​ണ്ട് റൂ​ട്ടു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം, മം​ഗ​ലാ​പു​രം-​എ​റ​ണാ​കു​ളം റൂ​ട്ടു​മാ​ണ് നി​ല​വി​ൽ പ​രി​ഗ​ണ​ന​യി​ൽ. ഇ​വ​യി​ൽ മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ട് റേ​ക്കു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​മെ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ഗോ​വ-​എ​റ​ണാ​കു​ളം റൂ​ട്ടും ദ​ക്ഷി​ണ​റെ​യി​ൽ​വേ പ​രി​ഗ​ണി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഒ​രു റേ​ക്ക് ഉ​പ​യോ​ഗി​ച്ച് ഈ ​സ​ർ​വീ​സ് പ്രാ​യോ​ഗി​ക​മാ​വി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് റൂ​ട്ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 30 വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ നി​ല​വി​ൽ രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ മൂ​ന്ന് പു​തി​യ റേ​ക്കു​ക​ൾ കൂ​ടെ റെ​യി​ൽ​വേ പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ ഒ​രു റേ​ക്കാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143118/the-second-vandebharat-express-for-kerala-has-been-handed-over)