---
title: "കാല്‍നട ജാഥയുടെ തിരുനെല്ലി ലോക്കല്‍ തല സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു."
english_title: "The Tirunelli local level organizing committee meeting of the foot march was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143129/the-tirunelli-local-level-organizing-committee-meeting-of-the-foot-march-was-held"
published_at: "2023-09-02T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2811d2b60d_thirunelli.jpg"
keywords: []
---

# കാല്‍നട ജാഥയുടെ തിരുനെല്ലി ലോക്കല്‍ തല സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.

> **Lead Summary:** **തിരുനെല്ലി: **മോദി സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ സെപ്റ്റംബര്‍ 8,9 തീയ്യതികളില്‍ നടത്തുന്ന കാല്‍നട ജാഥയുടെ തിരുനെല്ലി ലോക്കല്‍ തല സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. 

## Article Content

**തിരുനെല്ലി: **മോദി സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ സെപ്റ്റംബര്‍ 8,9 തീയ്യതികളില്‍ നടത്തുന്ന കാല്‍നട ജാഥയുടെ തിരുനെല്ലി ലോക്കല്‍ തല സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. 

ജനാധിപത്യ മഹിള അസോസിയേഷന്‍  മാനന്തവാടി ഏരിയ സെക്രട്ടറി സൈനബ യോഗം ഉദ്ഘാടനം ചെയ്തു. വത്സല അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം കെ.ടി ഗോപിനാഥന്‍, ജിതിന്‍ കെ.ആര്‍, ലോക്കല്‍ സെക്രട്ടറി ടി.കെ സുരേഷ്, മായാദേവി, ബബീഷ് വി.ബി, നിതിന്‍ കെ.സി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143129/the-tirunelli-local-level-organizing-committee-meeting-of-the-foot-march-was-held)