---
title: "സൗഹൃദ സംഗമം സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143198/iritty"
published_at: "2023-09-02T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2c645d1b9a_IMG-20230902-WA0073.jpg"
keywords: []
---

# സൗഹൃദ സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  **ഇരിട്ടി** : ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഇരിട്ടി ഏരിയയുടെ അഭിമുഖത്തിൽ ഇരിട്ടി ഫാൽകൻ പ്ലാസ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. പേരാവൂർ മണ്ഡലം എംഎൽഎ സണ്ണി ജോസഫിന്റെ ഭാര്യ എൽസി സണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. ജാതിമത വിവേചനങ്ങളും വംശീയ അതിക്രമങ്ങളും കാരണം പ്രശ്ന കലുഷമായ സമകാലിക സാഹചര്യത്തിൽ ഇത്തരം സ്നേഹസൗഹാർദ കൂട്ടായ്മകൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു.

## Article Content

 **ഇരിട്ടി** : ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഇരിട്ടി ഏരിയയുടെ അഭിമുഖത്തിൽ ഇരിട്ടി ഫാൽകൻ പ്ലാസ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. പേരാവൂർ മണ്ഡലം എംഎൽഎ സണ്ണി ജോസഫിന്റെ ഭാര്യ എൽസി സണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. ജാതിമത വിവേചനങ്ങളും വംശീയ അതിക്രമങ്ങളും കാരണം പ്രശ്ന കലുഷമായ സമകാലിക സാഹചര്യത്തിൽ ഇത്തരം സ്നേഹസൗഹാർദ കൂട്ടായ്മകൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു.

ഇരിട്ടി ഏരിയ വനിതാ വിഭാഗം കൺവീനർ സി സി ഫാത്തിമ അധ്യക്ഷത വഹിച്ച പരിപാടിയിൽ  ശ്രീന, മിഥുന ടീച്ചർ, സജിന ടീച്ചർ,  വി എം സാജിത എന്നിവർ സംസാരിച്ചു.  സെലീന ഇരിട്ടി, സാദിയ സിറാജ്, സതി ടീച്ചർ ഗാനമാലപിച്ചു.  പി വി സാബിറ ഓണസന്ദേശം നൽകി. ഏരിയ സെക്രട്ടറി ശമീന ഇഖ്ബാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജസീല കെവി നന്ദിയും പറഞ്ഞു.  ഹംസ  പ്രാർത്ഥനാ ഗീതമാലപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143198/iritty)