---
title: "ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് യുദ്ധം ഇന്ന് "
english_title: "#asiacup cricket today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143207/asiacup-cricket-today"
published_at: "2023-09-02T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2d043bd339_inda_pak.jpg"
keywords: []
---

# ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് യുദ്ധം ഇന്ന് 

> **Lead Summary:** ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ ഇന്ന് ഏറ്റുമുട്ടും. ശ്രീലങ്കയിൽ പല്ലേക്കെലെ സ്റ്റേഡിയത്തിൽ ഇന്ന് 3 :30 ന് നടക്കുന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തിലാണ്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ നേപ്പാളിനെതിരായ 238 റൺസിന്റെ വിജയമുൾപ്പെടെ തങ്ങളുടെ അവസാന 20 ഏകദിനങ്ങളിൽ 17ലും ജയിച്ചാണ് പാകിസ്ഥാൻ എത്തുന്നത്.

## Article Content

ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ ഇന്ന് ഏറ്റുമുട്ടും. ശ്രീലങ്കയിൽ പല്ലേക്കെലെ സ്റ്റേഡിയത്തിൽ ഇന്ന് 3 :30 ന് നടക്കുന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തിലാണ്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ നേപ്പാളിനെതിരായ 238 റൺസിന്റെ വിജയമുൾപ്പെടെ തങ്ങളുടെ അവസാന 20 ഏകദിനങ്ങളിൽ 17ലും ജയിച്ചാണ് പാകിസ്ഥാൻ എത്തുന്നത്.

2019 ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഏകദിനത്തിൽ ഏറ്റുമുട്ടുന്നത്. എന്നാൽ അതിനു ശേഷവും രണ്ട് ടീമുകളും ടി20 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയാവട്ടെ അനുഭവസമ്പത്തുള്ള താരങ്ങളുടെ തിരിച്ചുവരവിലൂടെ തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143207/asiacup-cricket-today)