---
title: "മണത്തണയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചതോടെ വാഹന ഗതാഗതം ബുദ്ധിമുട്ടിലായി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143214/manathana"
published_at: "2023-09-02T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2d2b0a349c_Screenshot_2023-09-02-11-36-51-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മണത്തണയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചതോടെ വാഹന ഗതാഗതം ബുദ്ധിമുട്ടിലായി

> **Lead Summary:** **മണത്തണ** : ഇന്ന് പുലർച്ചയോടെ ആയിരുന്നു മണത്തണയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് പ്രദേശത്തെ വൈദ്യുത ബന്ധം നിലച്ചിരുന്നു. മാനന്തവാടിയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് മണത്തണ ടൗണിലെ വൈദ്യുതൂണിൽ ഇടിക്കുകയായിരുന്നു.

## Article Content

**മണത്തണ** : ഇന്ന് പുലർച്ചയോടെ ആയിരുന്നു മണത്തണയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് പ്രദേശത്തെ വൈദ്യുത ബന്ധം നിലച്ചിരുന്നു. മാനന്തവാടിയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് മണത്തണ ടൗണിലെ വൈദ്യുതൂണിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. നിലവിൽ മണത്ത ടൗണിൽ ഗതാഗതം വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പൊതുവേ റോഡിന്റെ വീതി കുറവായതിനാൽ വലിയ വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപകടത്തെത്തുടർന്ന്കെഎസ്ഇബി പ്രവർത്തകർ പുതിയ പോസ്റ്റ് സ്ഥാപിച്ച്‌  പ്രദേശത്ത് വൈദ്യുത ബന്ധവും വാഹനഗതാഗതവും പുനസ്ഥാപിക്കാനുള്ള പ്രവർത്തി ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143214/manathana)