---
title: "ദേശീയ പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി"
english_title: "National Nutrition Week"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143259/national-nutrition-week"
published_at: "2023-09-02T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2fdb6da280_Screenshot_2023-09-02-14-34-38-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദേശീയ പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി

> **Lead Summary:** ഓയിസ്‌ക ഇന്റര്‍നാഷണല്‍ മമ്പറം ചാറ്ററിന്റെയും, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സിന്റെയും നേതൃത്വത്തില്‍ ദേശീയ പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.

## Article Content

ഓയിസ്‌ക ഇന്റര്‍നാഷണല്‍ മമ്പറം ചാറ്ററിന്റെയും, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സിന്റെയും നേതൃത്വത്തില്‍ ദേശീയ പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.

സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് പ്രധാന അദ്ധ്യാപകന്‍  സി .പി. സുധീന്ദ്രന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ഓയിസ്‌ക ജില്ലാ പ്രതിനിധി കക്കോത്ത് പ്രഭാകരന്‍ തൈകളുടെ നടീല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

മമ്പറം ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.ധനഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത്ത് മാസ്റ്റര്‍,രജീഷ് കാളിയത്താന്‍,അജേഷ് വി ,കൃഷങ്ക് ഷിജിത്ത്, ഉണ്ണി . കെ.എം. തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴാം തീയതി വരെ കൊണ്ടാടുന്ന പരിപാടിയില്‍ പോഷകാഹാരപ്രദമായ ഭക്ഷണത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവല്‍ക്കരണവും ഫലവൃക്ഷതൈകളുടെ നടീലും ജൈവ പച്ചക്കറികളുടെ വിതരണവും തുടങ്ങി.

നിരവധി പരിപാടികളാണ് സ്‌കൂള്‍ കേന്ദ്രീകരിച്ചു കൊണ്ട് ഒയിസ്‌ക ഇന്റര്‍നാഷണല്‍ മമ്പറം ചാപ്റ്റര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലേക്ക് ലക്ഷ്യമിട്ടിരിക്കുന്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143259/national-nutrition-week)