---
title: "ഇരിക്കൂർ ബോയ്സ് ടീമിന്റെ നേതൃത്വത്തിൽ ഓണോത്സവം സംഘടിപ്പിച്ചു"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143280/irikoor"
published_at: "2023-09-02T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f30e80ac85f_IMG-20230902-WA0155.jpg"
keywords: []
---

# ഇരിക്കൂർ ബോയ്സ് ടീമിന്റെ നേതൃത്വത്തിൽ ഓണോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിക്കൂർ**: ചേടിച്ചേരി ബോയ്സ് ടീമിന്റെ നേതൃത്വത്തിൽ ഓണോത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി ഉദ്ഘാടനം ചെയ്തു. തിരുവോണ നാളിൽ മാവേലിയുടെ ഗൃഹസന്ദർശനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ചേടിച്ചേരി അംഗനവാടി പരിസരത്ത് നടന്ന വിവിധ മത്സരങ്ങളിൽ നിരവധി പേർ പങ്കാളികളായി.

## Article Content

**ഇരിക്കൂർ**: ചേടിച്ചേരി ബോയ്സ് ടീമിന്റെ നേതൃത്വത്തിൽ ഓണോത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി ഉദ്ഘാടനം ചെയ്തു. തിരുവോണ നാളിൽ മാവേലിയുടെ ഗൃഹസന്ദർശനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ചേടിച്ചേരി അംഗനവാടി പരിസരത്ത് നടന്ന വിവിധ മത്സരങ്ങളിൽ നിരവധി പേർ പങ്കാളികളായി.

വാർഡ് മെമ്പർ എം വി മിഥുൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഡിഒ ഇ പി മേഴ്സി സമ്മാനങ്ങൾ വിതരണം ചെയ്തു. വിമൽചേടിച്ചേരി, പി ശ്രീനാഥ്, സി തേജസ്, എം ലിജിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143280/irikoor)