---
title: "കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി യുടെ  ക്യാമ്പിലെ കാഡറ്റുകൾക്ക് ആയുധ പരിശീലനം നൽകി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143286/kannur"
published_at: "2023-09-02T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f31437242ca_Screenshot_2023-09-02-16-19-30-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി യുടെ  ക്യാമ്പിലെ കാഡറ്റുകൾക്ക് ആയുധ പരിശീലനം നൽകി

> **Lead Summary:** **കണ്ണൂർ**: 31 ബറ്റാലിയൻ എൻ സി സി യുടെ വാർഷിക ദശ ദിന ക്യാമ്പിലെ കാഡറ്റുകൾക്ക് ആയുധ പരിശീലനം നൽകി. പോയിൻ്റ് 22 തോക്ക് ഉപയോഗിച്ച് മാങ്ങാട്ട് പറമ്പ് കെ എ പി ബറ്റാലിയൻ ഫയറിങ്ങ് പോയിൻ്റിൽ വെച്ചാണ് പരിശീലനം.

## Article Content

**കണ്ണൂർ**: 31 ബറ്റാലിയൻ എൻ സി സി യുടെ വാർഷിക ദശ ദിന ക്യാമ്പിലെ കാഡറ്റുകൾക്ക് ആയുധ പരിശീലനം നൽകി. പോയിൻ്റ് 22 തോക്ക് ഉപയോഗിച്ച് മാങ്ങാട്ട് പറമ്പ് കെ എ പി ബറ്റാലിയൻ ഫയറിങ്ങ് പോയിൻ്റിൽ വെച്ചാണ് പരിശീലനം.

കുട്ടി പട്ടാളക്കാർക്കുള്ള ആയുധ പരീശീലന ക്യാമ്പിൽ സീനിയർ വിങ്ങ്, സീനിയർ ഡിവിഷനിൽപ്പെട്ട 155 കാഡറ്റുകൾക്കാണ് ഫയറിങ്ങ് പരിശീലനം നൽകുന്നത്. 31 ബറ്റാലിയൻ എൻ സി സി യുടെ വാർഷിക ദശദിനത്തിൻ്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്.

ഫയറിങ്ങിനെ കുറിച്ചുള്ള കൃത്യമായ ബോധവൽകരണവും പരിശിലനവും നൽകിയ ശേഷമാണ് ഫയറിങ്ങ് തുടങ്ങുക. തോക്കിൻ്റെ വിവിധ ഭാഗങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ആയുധങ്ങളുടെ ഭാഗങ്ങൾ യോജിപ്പിക്കുന്നതും വേർപെടുത്തുന്നതും പരിശീലിപ്പിക്കും.

എസ് എൽ ആർ തോക്കിനെ കുറിച്ചുള്ള വിവരണവും ആയുധമേന്തിയുള്ള ഡ്രില്ലും ,ഗാർഡ് ഓഫ് ഓണർ തുടങ്ങിയവയും ക്യാമ്പിൽ പരിശീലിപ്പിക്കും.

ആയുധ പരിശിലനത്തിന് കമാൻറിങ്ങ് ഓഫീസർ കേണൽ എ എസ് ബാലി, ക്യാപ്റ്റൻ ഡോ. എ.പി ഷമീർ, സുബേദാർ മേജർ വി വെങ്കിടേഷരുലു, സുബേദാർ മുഹമ്മദ് ഫരീദ്, തേർഡ് ഓഫീസർ രജീനകൃഷ്ണൻ, കമ്പനി ഹവീൽദാർ മേജർമാരായ തമൻ താപ്പ, സുനിൽ കുമാർ എസ്, ടി ഒണ്ടി വീരൻ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143286/kannur)