---
title: "കൊലക്കേസിലെ പ്രതികൾ അറസ്റ്റിൽ."
english_title: "The accused in the murder case have been arrested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143340/the-accused-in-the-murder-case-have-been-arrested"
published_at: "2023-09-02T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f344849d9d9_cghbvjnhjmnmb.jpg"
keywords: []
---

# കൊലക്കേസിലെ പ്രതികൾ അറസ്റ്റിൽ.

> **Lead Summary:** **കീഴ്പ്പള്ളി:** ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9 ലെ താമസക്കാരായ പ്രസാദ് , ഭാര്യ മോളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറളം ഫാം കാളിയത്ത് താമസിക്കുന്ന രഘു നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇരുവരെയും ആറളം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുൻപാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. പ്രസാദും ഭാര്യ മോളിയും ചേർന്ന് രഘുവിനെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു.

## Article Content

**കീഴ്പ്പള്ളി:** ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9 ലെ താമസക്കാരായ പ്രസാദ് , ഭാര്യ മോളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറളം ഫാം കാളിയത്ത് താമസിക്കുന്ന രഘു നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇരുവരെയും ആറളം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുൻപാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. പ്രസാദും ഭാര്യ മോളിയും ചേർന്ന് രഘുവിനെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു.

തുടർന്ന് രഘുവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഏതാനും ആഴ്ചകൾക്കും മുൻപ് രഘു മരണപ്പെടുകയായിരുന്നു. സംഭവവശേഷം ഒളിവിൽ പോയ പ്രസാദിനെയും മോളിയേയും സാഹസികമായ അന്വേഷണത്തിന് ഒടുവിലാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ആറളം സി ഐ അരുൺ ദാസ്, എസ് ഐ റെജികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജയദേവ്, ശ്രീലേഷ്, നൗഷാദ്, ലിജേഷ്, തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143340/the-accused-in-the-murder-case-have-been-arrested)