---
title: "വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ പെൺകുട്ടി കുഴഞ്ഞു വീണുമരിച്ചു. "
english_title: "The girl in the group who came for a recreational trip collapsed and died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143348/the-girl-in-the-group-who-came-for-a-recreational-trip-collapsed-and-died"
published_at: "2023-09-02T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f34e4daf460_hjbknl.jpg"
keywords: []
---

# വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ പെൺകുട്ടി കുഴഞ്ഞു വീണുമരിച്ചു. 

> **Lead Summary:** **പീരുമേട്: **കൊല്ലത്തുനിന്ന് വാഗമണ്ണിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ പെൺകുട്ടി കുഴഞ്ഞു വീണുമരിച്ചു. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച്.എസ് വില്ലയിൽ സഫ്ന സലിമാണ്​ മരിച്ചത്​. കൊല്ലത്ത് നിന്ന് വാഗമണ്ണിലേക്ക് വരുമ്പോൾ വളഞ്ഞാങ്കാനത്ത് വെള്ളചാട്ടം കാണുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാഹനത്തിൽ കയറി കുട്ടിക്കാനം എത്തുന്നതിന് മുമ്പ് സീറ്റിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. പെട്ടെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെളിച്ചിക്കാല ബഥരിയ ബി.എഡ്. കോളജിലെ ഒന്നാം വർഷ ബി.എഡ് വിദ്യാർഥിനിയായിരുന്നു. മസ്​കത്തിൽ ജോലി ​നോക്കുന്ന പിതാവ് എ. സലിം പണ്ടാര തുണ്ടിൽ കുടുംബാംഗമാണ്​. മാതാവ് ബി. മധുജ (കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസ് അധ്യാപിക). സഹോദരി: ഹസ്ന സലിം. ഖബറടക്കം ഞായറാഴ്ച വൈകിട്ടു നാലിനു മുട്ടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

## Article Content

**പീരുമേട്: **കൊല്ലത്തുനിന്ന് വാഗമണ്ണിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ പെൺകുട്ടി കുഴഞ്ഞു വീണുമരിച്ചു. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച്.എസ് വില്ലയിൽ സഫ്ന സലിമാണ്​ മരിച്ചത്​. കൊല്ലത്ത് നിന്ന് വാഗമണ്ണിലേക്ക് വരുമ്പോൾ വളഞ്ഞാങ്കാനത്ത് വെള്ളചാട്ടം കാണുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാഹനത്തിൽ കയറി കുട്ടിക്കാനം എത്തുന്നതിന് മുമ്പ് സീറ്റിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. പെട്ടെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെളിച്ചിക്കാല ബഥരിയ ബി.എഡ്. കോളജിലെ ഒന്നാം വർഷ ബി.എഡ് വിദ്യാർഥിനിയായിരുന്നു. മസ്​കത്തിൽ ജോലി ​നോക്കുന്ന പിതാവ് എ. സലിം പണ്ടാര തുണ്ടിൽ കുടുംബാംഗമാണ്​. മാതാവ് ബി. മധുജ (കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസ് അധ്യാപിക). സഹോദരി: ഹസ്ന സലിം. ഖബറടക്കം ഞായറാഴ്ച വൈകിട്ടു നാലിനു മുട്ടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143348/the-girl-in-the-group-who-came-for-a-recreational-trip-collapsed-and-died)