---
title: "ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യു​ടെ എ ​ബാ​ച്ച് മ​ത്സ​ര​ത്തി​ൽ ഇ​ട​ശേ​രി​മ​ല ജേ​താ​ക്ക​ൾ."
english_title: "Aranmula Uttartathi Vallamkali A Batch Matsarat Itasherimala The winners "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143354/aranmula-uttartathi-vallamkali-a-batch-matsarat-itasherimala-the-winners"
published_at: "2023-09-02T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3532b96c98_ghbjknhbjjkkj.jpg"
keywords: []
---

# ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യു​ടെ എ ​ബാ​ച്ച് മ​ത്സ​ര​ത്തി​ൽ ഇ​ട​ശേ​രി​മ​ല ജേ​താ​ക്ക​ൾ.

> **Lead Summary:** **പ​ത്ത​നം​തി​ട്ട: **ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യു​ടെ എ ​ബാ​ച്ച് മ​ത്സ​ര​ത്തി​ൽ ഇ​ട​ശേ​രി​മ​ല ജേ​താ​ക്ക​ൾ. ഇ​ട​പ്പാ​വൂ​ർ പേ​രൂ​ർ ക​ര ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ നെ​ടു​മ്പ്ര​യാ​ർ പള്ളിയോടം മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ബി ​ബാ​ച്ച് മ​ത്സ​ര​ത്തി​ൽ ഇ​ട​ക്കു​ളം പ​ള്ളി​യോ​ടം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഇ​ട​പ്പാ​വൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ട​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

## Article Content

**പ​ത്ത​നം​തി​ട്ട: **ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യു​ടെ എ ​ബാ​ച്ച് മ​ത്സ​ര​ത്തി​ൽ ഇ​ട​ശേ​രി​മ​ല ജേ​താ​ക്ക​ൾ. ഇ​ട​പ്പാ​വൂ​ർ പേ​രൂ​ർ ക​ര ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ നെ​ടു​മ്പ്ര​യാ​ർ പള്ളിയോടം മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ബി ​ബാ​ച്ച് മ​ത്സ​ര​ത്തി​ൽ ഇ​ട​ക്കു​ളം പ​ള്ളി​യോ​ടം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഇ​ട​പ്പാ​വൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ട​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ, വ​ള്ളം​ക​ളി​യു​ടെ ഹീ​റ്റ്സ് മ​ത്സ​ര​ത്തി​നി​ടെ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മ​റി​ഞ്ഞി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വ​ന്മ​ഴി പ​ള്ളി​യോ​ട​ത്തി​ലെ മൂ​ന്ന് തു​ഴ​ച്ചി​ൽ​ക്കാ​രെ കാ​ണാ​താ​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ഇ​വ​രെ പി​ന്നീ​ട് ക​ണ്ടെ​ത്തി. പ​ള്ളി​യോ​ടം മ​റി​ഞ്ഞ​യു​ട​ൻ ഇ​വ​ർ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ​പ്പ​റ്റി വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ മ​റ്റ് തു​ഴ​ച്ചി​ൽ​ക്കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143354/aranmula-uttartathi-vallamkali-a-batch-matsarat-itasherimala-the-winners)