---
title: "പൊലീസുകാർക്കുനേരെ ഫോണിൽ ഭീഷണി മുഴക്കിയ ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്റിന്റെ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു."
english_title: "The car driver of the BJP Kannur district president was arrested for threatening the police on the phone. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143356/the-car-driver-of-the-bjp-kannur-district-president-was-arrested-for-threatening-the-police-on-the-phone"
published_at: "2023-09-02T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3549c3ea2a_ghjkn.jpg"
keywords: []
---

# പൊലീസുകാർക്കുനേരെ ഫോണിൽ ഭീഷണി മുഴക്കിയ ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്റിന്റെ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

> **Lead Summary:** **മാഹി: **മാഹി, പള്ളൂർ പൊലീസ് സ്റ്റേഷനുകളി​ലെ പൊലീസുകാർക്കുനേരെ ഫോണിൽ ഭീഷണി മുഴക്കിയ ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്റിന്റെ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പള്ളൂർവയൽ സ്വദേശി അമൽ രാജ് എന്ന സച്ചുവിനെയാണ് മാഹി സി.ഐ ബി.എം. മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പള്ളൂർ സ്വദേശികളായ രണ്ട് കുട്ടികളെ മർദിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**മാഹി: **മാഹി, പള്ളൂർ പൊലീസ് സ്റ്റേഷനുകളി​ലെ പൊലീസുകാർക്കുനേരെ ഫോണിൽ ഭീഷണി മുഴക്കിയ ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്റിന്റെ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പള്ളൂർവയൽ സ്വദേശി അമൽ രാജ് എന്ന സച്ചുവിനെയാണ് മാഹി സി.ഐ ബി.എം. മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പള്ളൂർ സ്വദേശികളായ രണ്ട് കുട്ടികളെ മർദിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾ അമൽ രാജിന്റെ സുഹൃത്തുക്കളാണത്രെ. ഇവരെ അറസ്റ്റ് ചെയ്ത വൈരാഗ്യത്തിൽ അമൽ രാജ് വ്യാഴാഴ്ച മാഹി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽഫോണിലും മാഹി, പള്ളൂർ പൊലീസ് സ്റ്റേഷനുകളിലെ ലാന്റ്ഫോണിലും ക്രൈം സ്ക്വാഡിന്റെ ഫോണിലും വിളിച്ച് കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്നാണ് കേസ്.

പള്ളൂർ എസ്.ഐ അജയ കുമാർ, മാഹി എസ്.ഐ റെനിൽ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143356/the-car-driver-of-the-bjp-kannur-district-president-was-arrested-for-threatening-the-police-on-the-phone)