---
title: "മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി."
english_title: "A bike rally was held as a part of Mahasauhrida Sangam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143372/a-bike-rally-was-held-as-a-part-of-mahasauhrida-sangam"
published_at: "2023-09-02T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3625692964_stdxfhcjvkbj.jpg"
keywords: []
---

# മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി.

> **Lead Summary:** **കേളകം: **കേളകം വി.റ്റി കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി അമ്പായത്തോട് നിന്ന് കണിച്ചാറിലേക്ക് ബൈക്ക് റാലി നടത്തി. ബൈക്ക് റാലി കേളകം സബ് ഇൻസ്പെക്ടർ ജാൻസി മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കേളകം: **കേളകം വി.റ്റി കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി അമ്പായത്തോട് നിന്ന് കണിച്ചാറിലേക്ക് ബൈക്ക് റാലി നടത്തി. ബൈക്ക് റാലി കേളകം സബ് ഇൻസ്പെക്ടർ ജാൻസി മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.

1970 മുതൽ 2002 വരെ വിറ്റി കോളേജിലുണ്ടായിരുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മഹാസൗഹൃദ സംഗമം ഡിസംബർ 23 ന് നടത്തുന്നതിൻ്റെ വിളംബരമായി നടത്തിയ ബൈക്ക് റാലിയിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.

തുടർന്ന് കേളകത്ത് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് വൈസ ചെയർമാൻ സാജു വാത്യാട്ട്,ജനറൽ കൺവീനർ കെ.ആർ രഘുനാഥൻ,വൈസ് ചെയർപേഴ്‌സൺ ബീന ചെറിയാൻ,പിആർഒ ജോസ് മാത്യു,കൺവീനർമാരായ പി പി റോയി,ഡെന്നി കപ്യാരുമലയിൽ എന്നിവർ നേതൃത്വം നൽകി.

ചുങ്കക്കുന്നിൽ പഞ്ചായത്തംഗം പി സി തോമസ്,കേളകത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്,കണിച്ചാറിലെ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്യത്തിൽ റാലിക്ക് സ്വീകരണം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143372/a-bike-rally-was-held-as-a-part-of-mahasauhrida-sangam)