---
title: "ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷവും ഒമാക് കുടുംബ സംഗമവും ഇന്ന് മാനന്തവാടിയിൽ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143388/kalpetta"
published_at: "2023-09-03T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3cffdcd9de_Picsart_23-09-03_05-44-28-575.jpg"
keywords: []
---

# ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷവും ഒമാക് കുടുംബ സംഗമവും ഇന്ന് മാനന്തവാടിയിൽ

> **Lead Summary:**  **കൽപ്പറ്റ**: വയനാട് ജില്ലയിൽ നവ മാധ്യമ രംഗത്തെ ഏക കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കുടുംബ സംഗമവും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷവും ഇന്ന് മാനന്തവാടിയിൽ നടക്കും. രാവിലെ 10 മണി മുതൽ എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. വിവിധ കലാപരിപാടികൾ, കുടുംബാംഗങ്ങൾക്കായി മത്സരങ്ങൾ, സാംസ്കാരിക സദസ്സ്, പൊതു സമ്മേളനം എന്നിവ നടക്കും.

## Article Content

 **കൽപ്പറ്റ**: വയനാട് ജില്ലയിൽ നവ മാധ്യമ രംഗത്തെ ഏക കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കുടുംബ സംഗമവും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷവും ഇന്ന് മാനന്തവാടിയിൽ നടക്കും. രാവിലെ 10 മണി മുതൽ എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. വിവിധ കലാപരിപാടികൾ, കുടുംബാംഗങ്ങൾക്കായി മത്സരങ്ങൾ, സാംസ്കാരിക സദസ്സ്, പൊതു സമ്മേളനം എന്നിവ നടക്കും.

11.30- ന് നടക്കുന്ന പൊതുസമ്മേളനം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ എന്നിവർ സംബന്ധിക്കും.

രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.ഷിനോജ്, എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിൻ അന്ന ഷിബു എന്നിവരെ ചടങ്ങിൽ ആദരിക്കും. പരിപാടികളിൽ ഒമാക് പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിക്കും. ഒമാക് വയനാട് ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും നേതൃത്വം വഹിക്കുന്ന കുടുംബ സംഗമത്തിലും ഓണാഘോഷത്തിലും വയനാട്ടിലെ മുഴുവൻ ഓൺലൈൻ മീഡിയ റിപ്പോർട്ടർമാരും കുടുംബാംഗങ്ങളും പങ്കെടുക്കും. അടുത്ത മാസം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിനും വാർഷിക ജനറൽ ബോഡിക്കും മുന്നോടിയായാണ് കുടുംബ സംഗമം നടത്തുന്നത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143388/kalpetta)