---
title: "വയനാട്‌ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് ആവേശോജ്ജ്വല തുടക്കം: വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി സബ് ഡിവിഷൻ ജേതാക്കളായി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143389/kalpetta"
published_at: "2023-09-03T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3d0e0bf057_IMG-20230903-WA0002.jpg"
keywords: []
---

# വയനാട്‌ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് ആവേശോജ്ജ്വല തുടക്കം: വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി സബ് ഡിവിഷൻ ജേതാക്കളായി 

> **Lead Summary:** ** കൽപ്പറ്റ:** വയനാട്‌ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് വോളിബോൾ മത്സരത്തോടെ ആവേശോജ്ജ്വല തുടക്കം. കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ടൂർണമെന്റ് ബത്തേരി സ്റ്റേഷൻ എസ്. എച്ച്.ഒ എം.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മീറ്റ് സംഘാടക സമിതി ജോയിന്റ് കൺവീനറും കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇർഷാദ് മുബാറക് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** കൽപ്പറ്റ:** വയനാട്‌ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് വോളിബോൾ മത്സരത്തോടെ ആവേശോജ്ജ്വല തുടക്കം. കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ടൂർണമെന്റ് ബത്തേരി സ്റ്റേഷൻ എസ്. എച്ച്.ഒ എം.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മീറ്റ് സംഘാടക സമിതി ജോയിന്റ് കൺവീനറും കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇർഷാദ് മുബാറക് അദ്ധ്യക്ഷത വഹിച്ചു.

വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരിദാസ്, കേരള വോളിബോൾ താരം ഐബിൻ ജോസ്, ശശിധരൻ, ബിപിൻ സണ്ണി, പി.ജി. സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി സബ് ഡിവിഷൻ ജേതാക്കളായി.

ബത്തേരി സബ് ഡിവിഷൻ റണ്ണേഴ്‌സും, ഡി.എച്ച്.ക്യൂ വയനാട് സെക്കന്റ് റണ്ണേഴ്‌സുമായി. ബത്തേരിയിലെ വയനാട് ഷട്ടിൽ ക്ലബ്ബിൽ സെപ്റ്റംബർ മൂന്നിന് ബാഡ്മിന്റൺ മത്സരവും, ബത്തേരി ഇത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ സെപ്റ്റംബർ അഞ്ചിന് ഫുട്‌ബോൾ മത്സരവും, പനമരം കരുമ്പുമ്മൽ സ്റ്റേഡിയത്തിൽ സെപ്റ്റംബർ ഏഴിന് ക്രിക്കറ്റ് മത്സരവും, കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ പത്തിന് അത് ലറ്റിക്‌സ്‌ മത്സരങ്ങളും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143389/kalpetta)