---
title: "മിമിക്രി കലാകാരന്‍ ജീവനൊടുക്കിയ നിലയില്‍"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143396/died"
published_at: "2023-09-03T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3da23c1738_Screenshot_20230903-062511_Facebook.jpg"
keywords: []
---

# മിമിക്രി കലാകാരന്‍ ജീവനൊടുക്കിയ നിലയില്‍

> **Lead Summary:** **കോഴിക്കോട്**: ജീവിതം മടുത്തതായി കത്തെഴുതിവെച്ച് വളയത്ത് ഹാസ്യ കലാകാരന്‍ ജീവനൊടുക്കിയ നിലയില്‍. മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിദ്ധ്യമായിരുന്ന സി.പി ഷാജി ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്**: ജീവിതം മടുത്തതായി കത്തെഴുതിവെച്ച് വളയത്ത് ഹാസ്യ കലാകാരന്‍ ജീവനൊടുക്കിയ നിലയില്‍. മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിദ്ധ്യമായിരുന്ന സി.പി ഷാജി ആണ് മരിച്ചത്.

വളയം ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.ജീവിതം മടുത്തതായും താന്‍ തന്റെ വഴിയില്‍ പോകുന്നുവെന്നുമാണ് കത്തിലുള്ളത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: ജാനു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143396/died)