---
title: "ടവറിനു മുകളിൽക്കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി."
english_title: "The young man climbed on top of the tower and threatened to commit suicide."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143416/the-young-man-climbed-on-top-of-the-tower-and-threatened-to-commit-suicide"
published_at: "2023-09-03T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3ff525307f_rabfg.jpg"
keywords: []
---

# ടവറിനു മുകളിൽക്കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി.

> **Lead Summary:** **ചെറുതോണി :** മൊബൈൽ ഫോണിനു റെയ്ഞ്ചില്ലാത്തതിൽ പ്രതിഷേധിച്ച് ടവറിനു മുകളിൽക്കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മൈലപ്പുഴ ആറ്റുപുറത്ത് ജെറിൻ ആണ് 100 അടി ഉയരമുള്ള ബി.എസ്.എൻ.എൽ. ടവറിനു മുകളിൽക്കയറിയത്. ടവറിന് മുകളിൽനിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിമുഴക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതിനിടെ മൊബൈൽ ഫോണിന് കവറേജ് ലഭിച്ചതോടെ യുവാവ് താഴെയിറങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ബി.എസ്.എൻ.എൽ. മൊബൈൽ ഫോണുകൾക്ക് കവറേജില്ലായിരുന്നു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലായി.

## Article Content

**ചെറുതോണി :** മൊബൈൽ ഫോണിനു റെയ്ഞ്ചില്ലാത്തതിൽ പ്രതിഷേധിച്ച് ടവറിനു മുകളിൽക്കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മൈലപ്പുഴ ആറ്റുപുറത്ത് ജെറിൻ ആണ് 100 അടി ഉയരമുള്ള ബി.എസ്.എൻ.എൽ. ടവറിനു മുകളിൽക്കയറിയത്. ടവറിന് മുകളിൽനിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിമുഴക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതിനിടെ മൊബൈൽ ഫോണിന് കവറേജ് ലഭിച്ചതോടെ യുവാവ് താഴെയിറങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ബി.എസ്.എൻ.എൽ. മൊബൈൽ ഫോണുകൾക്ക് കവറേജില്ലായിരുന്നു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143416/the-young-man-climbed-on-top-of-the-tower-and-threatened-to-commit-suicide)