---
title: "ബജറ്റിൽ കാർഷികമേഖലയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് കൃഷിയിടങ്ങൾ ചുരുങ്ങുന്നു."
english_title: "Despite spending crores on agriculture in the budget, the agricultural land in the state is shrinking. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143418/despite-spending-crores-on-agriculture-in-the-budget-the-agricultural-land-in-the-state-is-shrinking"
published_at: "2023-09-03T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4018ad11ed_jhkm.jpg"
keywords: []
---

# ബജറ്റിൽ കാർഷികമേഖലയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് കൃഷിയിടങ്ങൾ ചുരുങ്ങുന്നു.

> **Lead Summary:** **തിരുവനന്തപുരം : **ബജറ്റിൽ കാർഷികമേഖലയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് കൃഷിയിടങ്ങൾ ചുരുങ്ങുന്നു. 2020-21-നെ അപേക്ഷിച്ച് 2021-22-ൽ ഭക്ഷ്യധാന്യങ്ങളുടെ കൃഷിയിൽമാത്രം 4.94 ശതമാനത്തിന്റെ കുറവുണ്ടായി. നെല്ല്, തെങ്ങ് അടക്കമുള്ള കൃഷിയിടങ്ങളും കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് നെൽക്കൃഷിയിൽ 9306.31 ഹെക്ടറിന്റെ കുറവുണ്ടായെന്ന് സാമ്പത്തികസ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1,95,734 ഹെക്ടറിലാണ് ഇപ്പോൾ നെൽക്കൃഷി.

## Article Content

**തിരുവനന്തപുരം : **ബജറ്റിൽ കാർഷികമേഖലയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് കൃഷിയിടങ്ങൾ ചുരുങ്ങുന്നു. 2020-21-നെ അപേക്ഷിച്ച് 2021-22-ൽ ഭക്ഷ്യധാന്യങ്ങളുടെ കൃഷിയിൽമാത്രം 4.94 ശതമാനത്തിന്റെ കുറവുണ്ടായി. നെല്ല്, തെങ്ങ് അടക്കമുള്ള കൃഷിയിടങ്ങളും കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് നെൽക്കൃഷിയിൽ 9306.31 ഹെക്ടറിന്റെ കുറവുണ്ടായെന്ന് സാമ്പത്തികസ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1,95,734 ഹെക്ടറിലാണ് ഇപ്പോൾ നെൽക്കൃഷി.

2001-02-നുശേഷം നെൽപ്പാടങ്ങളുടെ വിസ്തൃതി 39.84 ശതമാനം കുറഞ്ഞു. 2000-01-ൽ 9.26 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന തെങ്ങ് 7.65 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. റബർ അടക്കമുള്ള തോട്ടവിളകളുടെ വിസ്തൃതിയിൽ 0.25 ശതമാനം ഹെക്ടറിന്റെ കുറവുണ്ടായി. കൃഷിക്കും വിളപരിപാലനത്തിനുമായി വർഷം 1500 കോടി രൂപയിലേറെ കേരളം ചെലവിടുന്നുണ്ട്. എന്നിട്ടും മലയാളികൾ കൃഷി കൈവിടുന്നെന്ന് വ്യക്തമാക്കുന്നതാണീ കണക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143418/despite-spending-crores-on-agriculture-in-the-budget-the-agricultural-land-in-the-state-is-shrinking)