---
title: " മൂന്നാഴ്ചകൊണ്ട്   വാഹനം തയ്യാറാക്കി കാമ്പസിലൂടെ ഓടിച്ചു."
english_title: "Within three weeks, the vehicle was prepared and driven through the campus."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143425/within-three-weeks-the-vehicle-was-prepared-and-driven-through-the-campus"
published_at: "2023-09-03T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f40a4a96199_kadhjkdfvd.jpg"
keywords: []
---

#  മൂന്നാഴ്ചകൊണ്ട്   വാഹനം തയ്യാറാക്കി കാമ്പസിലൂടെ ഓടിച്ചു.

> **Lead Summary:** **തലശ്ശേരി :** വൈദ്യുതവാഹനങ്ങളോട് ആളുകൾക്ക് താത്പര്യം കൂടിവരുമ്പോൾ ഇത്തരത്തിലൊരു വാഹനം നിർമിച്ചാലോയെന്നായിരുന്നു ഒരുകൂട്ടം വിദ്യാർഥികളുടെ ചിന്ത. മൂന്നാഴ്ചകൊണ്ട് അവർ വാഹനം തയ്യാറാക്കി കാമ്പസിലൂടെ ഓടിച്ചു.

## Article Content

**തലശ്ശേരി :** വൈദ്യുതവാഹനങ്ങളോട് ആളുകൾക്ക് താത്പര്യം കൂടിവരുമ്പോൾ ഇത്തരത്തിലൊരു വാഹനം നിർമിച്ചാലോയെന്നായിരുന്നു ഒരുകൂട്ടം വിദ്യാർഥികളുടെ ചിന്ത. മൂന്നാഴ്ചകൊണ്ട് അവർ വാഹനം തയ്യാറാക്കി കാമ്പസിലൂടെ ഓടിച്ചു.

തലശ്ശേരി എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളാണ് ഇതിനു ചുക്കാൻപിടിച്ചത്. കോളേജിൽ സംഘടിപ്പിച്ച സാങ്കേതികമേളയുടെ മുന്നോടിയായി എന്തെങ്കിലും സാങ്കേതിക ഉപകരണം നിർമിക്കണമെന്ന ആലോചനയുണ്ടായി.

അപ്പോഴാണ് ഇലക്‌ട്രിക്കൽ ക്ലാസിലെ ഒരു വിദ്യാർഥി ഇ-വാഹനമെന്ന ആശയം മുന്നോട്ടുവെച്ചത്. ചർച്ച ചെയ്തപ്പോൾ എല്ലാവർക്കും സമ്മതം. അങ്ങനെ ഏപ്രിലിൽ വാഹനനിർമാണം തുടങ്ങി. രാത്രിയായിരുന്നു നിർമാണം. ചിലപ്പോഴത് പുലർച്ചെവരെ നീണ്ടു. ആക്രിസാധനങ്ങൾകൊണ്ടാണ് മിക്ക ഭാഗങ്ങളും നിർമിച്ചത്.

അതിനായി തലശ്ശേരിയിലെ ആക്രിക്കടകളെ സമീപിച്ചു. ചിലർ സൗജന്യമായി സാധങ്ങൾ നൽകി. മറ്റുള്ളവ കാശ് നൽകി വാങ്ങി. മോട്ടോറും ബാറ്ററിയും മാത്രമാണ് പുതുതായി വാങ്ങിയത്. 20 ദിവസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143425/within-three-weeks-the-vehicle-was-prepared-and-driven-through-the-campus)