---
title: "എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു."
english_title: "LP The new building of the school K. Muralidharan M.P. Inaugurated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143426/lp-the-new-building-of-the-school-k-muralidharan-mp-inaugurated"
published_at: "2023-09-03T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f40c42265cd_drtgyrftcgiksd.jpg"
keywords: []
---

# എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **കുന്നോത്ത്പറമ്പ് : **സെൻട്രൽ പുത്തൂർ എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷനായി.

## Article Content

**കുന്നോത്ത്പറമ്പ് : **സെൻട്രൽ പുത്തൂർ എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷനായി.

ആയോധനകലയിലൂടെ പ്രശസ്തനായ അഡ്വ. സത്യൻ പുത്തൂരിനെ എം.പി.യും കരാറുകാരൻ ആർ.കെ. രാജേഷിനെ എം.എൽ.എ.യും മുൻകാല അധ്യാപകരെ പഞ്ചായത്ത് പ്രസിഡന്റ് കെ. ലതയും എൽ.എസ്.എസ്. വിജയികളെ എ.ഇ.ഒ. ബൈജു കേളോത്തും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സാദിഖലി പാറാട് ലൈബ്രറിയും നവീകരിച്ച പാചകപ്പുര വാർഡംഗം ടി. സുജിലയും ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. അബ്ദുൾ മുനീർ, പ്രഥമാധ്യാപിക ടി.കെ. അജിത, എം.പി. മുകുന്ദൻ, ടി.സി. കുഞ്ഞിരാമൻ, ഇസ്മായിൽ മുത്താറീൻറവിട, മാനേജർ കെ. പുഷ്പ, കെ. ഗിജേഷ്, നിമിഷ, കെ. സുവീൺ എന്നിവർ സംസാരിച്ചു.

പൂർവവിദ്യാർഥിസംഗമം രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. സി. പുരുഷു അധ്യക്ഷനായി. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. സി.കെ. കുഞ്ഞിക്കണ്ണൻ, കെ. മുകുന്ദൻ, പി.കെ. കുഞ്ഞമ്പു, ടി.ടി. രാജൻ, വി.പി. റോഷിത്ത് എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143426/lp-the-new-building-of-the-school-k-muralidharan-mp-inaugurated)