---
title: "മൂര്യാട് മാങ്കുളത്ത് ഭഗവതികാവിൽ തിറ ഉത്സവം നടന്നു"
english_title: "Muryad thira"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14345/muryad-thira"
published_at: "2021-12-04T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab06eedcaa2_PicsArt_12-04-11.37.55.jpg"
keywords: []
---

# മൂര്യാട് മാങ്കുളത്ത് ഭഗവതികാവിൽ തിറ ഉത്സവം നടന്നു

> **Lead Summary:** കൂത്തുപറമ്പ്: കോവിഡ് പ്രതിസന്ധിയിലും അടച്ചിടലിലും നിശ്ചലമായ കാവുകളും ക്ഷേത്രങ്ങളും വീണ്ടും ഉണർന്നിരിക്കുകയാണ്. കൂത്തുപറമ്പ് മേഖലയിലെ തിറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മൂര്യാട് മാങ്കുളത്ത് ഭഗവതി കാവിൽ തിറ ഉത്സവം നടന്നു.

## Article Content

കൂത്തുപറമ്പ്: കോവിഡ് പ്രതിസന്ധിയിലും അടച്ചിടലിലും നിശ്ചലമായ കാവുകളും ക്ഷേത്രങ്ങളും വീണ്ടും ഉണർന്നിരിക്കുകയാണ്. കൂത്തുപറമ്പ് മേഖലയിലെ തിറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മൂര്യാട് മാങ്കുളത്ത് ഭഗവതി കാവിൽ തിറ ഉത്സവം നടന്നു.

2 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടാണ് വീണ്ടും ഒരു തെയ്യക്കാലം കൂടി വന്നിരിക്കുന്നത്. കൂത്തുപറമ്പ് മേഖലയിൽ തെയ്യക്കാലത്തിന് തുടക്കം കുറിച്ച് കൊണ്ട് മൂര്യാട് മാങ്കുളത്ത് ഭഗവതി കാവിൽ തിറ മഹോത്സവം നടന്നു.

ചെറിയ ഭഗവതി തിറയും വലിയ ഭഗവതിറയും കെട്ടിയാടി. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിന്നു ഉത്സവം.അതിൻ്റെ ഭാഗമായി നേർച്ചക്കലശവും അന്നദാനവും കലാപരിപാടികളും ഒഴിവാക്കിയിരുന്നു. കാവിലെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങ കർശനമായി പാലിക്കണമെന്നനിർദ്ദേശവും നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14345/muryad-thira)