---
title: "സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു."
english_title: "A middle-aged man died after his scooter fell into Koka. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143465/a-middle-aged-man-died-after-his-scooter-fell-into-koka"
published_at: "2023-09-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4245ed268d_accident_kozhikode.jpg"
keywords: []
---

# സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു.

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ കോനൂർകണ്ടി മരത്തോട് റോഡിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു. കൊടിയത്തൂർ, കുളങ്ങര സ്വദേശി പെരുംകൊല്ലംകണ്ടി അബ്ദുൽ സലാമാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നടന്ന അപകടം ഇന്ന് രാവിലെയാണ് നാട്ടുകാർ അറിയുന്നത്. റോഡിലെ കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകടത്തിന് കാരണം. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ കോനൂർകണ്ടി മരത്തോട് റോഡിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു. കൊടിയത്തൂർ, കുളങ്ങര സ്വദേശി പെരുംകൊല്ലംകണ്ടി അബ്ദുൽ സലാമാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നടന്ന അപകടം ഇന്ന് രാവിലെയാണ് നാട്ടുകാർ അറിയുന്നത്. റോഡിലെ കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകടത്തിന് കാരണം. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143465/a-middle-aged-man-died-after-his-scooter-fell-into-koka)