---
title: "കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു."
english_title: "In Kannur, a housewife was forced to break into her house. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143470/in-kannur-a-housewife-was-forced-to-break-into-her-house"
published_at: "2023-09-03T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4295052b72_zfghfgvhjj.jpg"
keywords: []
---

# കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

> **Lead Summary:** **എടക്കാട്: **കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍സുഹൃത്ത് ഫൈറൂസ് ആണ് സാബിറയെ ആക്രമിച്ചത്. ഞായറാഴ്ചരാവിലെ 6.30-ഓടെയാണ് ഫൈറൂസ് വീട്ടില്‍ അതിക്രമിച്ചുകയറി സാബിറയെ ആക്രമിച്ചത്.

## Article Content

**എടക്കാട്: **കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍സുഹൃത്ത് ഫൈറൂസ് ആണ് സാബിറയെ ആക്രമിച്ചത്. ഞായറാഴ്ചരാവിലെ 6.30-ഓടെയാണ് ഫൈറൂസ് വീട്ടില്‍ അതിക്രമിച്ചുകയറി സാബിറയെ ആക്രമിച്ചത്.

സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. കൂത്തുപറമ്പ് സ്വദേശിയാണ് ഫൈറൂസ്. ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സാബിറയും ഫൈറൂസും തമ്മില്‍ മുന്‍പരിചയമുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടി ചോദ്യംചെയ്ത ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഫൈറൂസിനായി തിരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143470/in-kannur-a-housewife-was-forced-to-break-into-her-house)