---
title: "ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. "
english_title: "During the train journey, the youth fell from the train and sustained serious injuries. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143483/during-the-train-journey-the-youth-fell-from-the-train-and-sustained-serious-injuries"
published_at: "2023-09-03T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f433d7e4395_fdsghfhjg.jpg"
keywords: []
---

# ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. 

> **Lead Summary:** **കോ​ട്ട​യം: **ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പ​ത്ത​നാ​പു​രം ഇ​ള​മ​ണ്ണൂ​ർ തെ​ങ്ങി​ൽ വീ​ട്ടി​ൽ സ​ജി കു​മാ​ർ പി​ള്ള945)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് കു​റു​പ്പ​ന്ത​റ-​ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ന് ഇ​ട​യി​ൽ മാ​ഞ്ഞൂ​ർ മേ​ൽ​പാ​ലം സി​ഗ്ന​ലി​ന് സ​മീ​പം കൊ​ച്ചു​വേ​ളി-​ശ്രീ​ഗം​ഗാ​ന​ഗ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ നി​ന്നാ​ണ് സ​ജി​കു​മാ​ർ വീ​ണ​ത്.

## Article Content

**കോ​ട്ട​യം: **ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പ​ത്ത​നാ​പു​രം ഇ​ള​മ​ണ്ണൂ​ർ തെ​ങ്ങി​ൽ വീ​ട്ടി​ൽ സ​ജി കു​മാ​ർ പി​ള്ള945)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് കു​റു​പ്പ​ന്ത​റ-​ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ന് ഇ​ട​യി​ൽ മാ​ഞ്ഞൂ​ർ മേ​ൽ​പാ​ലം സി​ഗ്ന​ലി​ന് സ​മീ​പം കൊ​ച്ചു​വേ​ളി-​ശ്രീ​ഗം​ഗാ​ന​ഗ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ നി​ന്നാ​ണ് സ​ജി​കു​മാ​ർ വീ​ണ​ത്.

ഭാ​ര്യ അ​ഞ്ജു​ഷ, മ​ക​ൾ ആ​ദ്യ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പോ​കാ​ൻ കാ​യം​കു​ള​ത്ത് നി​ന്നു​മാ​ണ് സ​ജി​കു​മാ​ർ ട്രെ​യി​ൻ ക​യ​റി​യ​ത്. ശു​ചി​മു​റി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​ സ​ജി​കു​മാ​ർ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴുകയായിരുന്നു. ഭാ​ര്യ​യും കു​ഞ്ഞും ബ​ഹ​ളം വ​ച്ച​തോ​ടെ സ​ഹ​യാ​ത്രി​ക​ർ ച​ങ്ങ​ല വ​ലി​ച്ചു. തു​ട​ർ​ന്ന് ട്രെ​യി​ൻ കു​റു​പ്പ​ന്ത​റ സ്റ്റേ​ഷ​നു സ​മീ​പം നി​ർ​ത്തി​യി​ട്ടു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തിര​ച്ചി​ലി​നൊ​ടു​വി​ൽ രാ​ത്രി ഏ​ഴ​ര​യോ​ടെ മാ​ഞ്ഞൂ​ർ മേ​ൽ​പാ​ലം സി​ഗ്ന​ലി​നു സ​മീ​പം കാ​ട്ടി​ൽ പ​രു​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ൽ സ​ജി കു​മാ​റി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ജി​കു​മാ​റി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ട്രെ​യി​നി​ൽ നി​ന്നു തെ​റി​ച്ചു വീ​ണ​ത് പു​ല്ലു നി​റ​ഞ്ഞ കാ​ട്ടി​ലേ​ക്ക് ആ​യ​തി​നാ​ലാ​ണ് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്. സ​ജി​കു​മാ​റി​ന്‍റെ ത​ല​യ്ക്കും ദേ​ഹ​ത്തും പ​രി​ക്കു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143483/during-the-train-journey-the-youth-fell-from-the-train-and-sustained-serious-injuries)