---
title: "അ​ഭി​ഭാ​ഷ​ക​യെ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ച്ച അ​ഭി​ഭാ​ഷ​ക​ന് ആ​റ് മാ​സം ത​ട​വും 2,000 രൂ​പ പി​ഴ​യും ശി​ക്ഷ. "
english_title: "A teacher who sexually insulted a female lecturer was jailed for six months. And 2,000 rupees fine. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143531/a-teacher-who-sexually-insulted-a-female-lecturer-was-jailed-for-six-months-and-2000-rupees-fine"
published_at: "2023-09-03T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4635ee321c_dghfjvhk.jpg"
keywords: []
---

# അ​ഭി​ഭാ​ഷ​ക​യെ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ച്ച അ​ഭി​ഭാ​ഷ​ക​ന് ആ​റ് മാ​സം ത​ട​വും 2,000 രൂ​പ പി​ഴ​യും ശി​ക്ഷ. 

> **Lead Summary:** **മാ​ഹി: **അ​ഭി​ഭാ​ഷ​ക​യെ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ച്ച അ​ഭി​ഭാ​ഷ​ക​ന് ആ​റ് മാ​സം ത​ട​വും 2,000 രൂ​പ പി​ഴ​യും ശി​ക്ഷ. മാ​ഹി പ​ള്ളൂ​ര്‍ ക​ള​ഭ​ത്തി​ല്‍ അ​ഡ്വ. ടി.​സി. വ​ത്സ​രാ​ജ​നെ​യാ​ണ് മാ​ഹി ജി​ല്ലാ മു​ന്‍​സി​ഫ് കം ​ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2,000 രൂ​പ പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ഒ​രാ​ഴ്ച കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

## Article Content

**മാ​ഹി: **അ​ഭി​ഭാ​ഷ​ക​യെ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ച്ച അ​ഭി​ഭാ​ഷ​ക​ന് ആ​റ് മാ​സം ത​ട​വും 2,000 രൂ​പ പി​ഴ​യും ശി​ക്ഷ. മാ​ഹി പ​ള്ളൂ​ര്‍ ക​ള​ഭ​ത്തി​ല്‍ അ​ഡ്വ. ടി.​സി. വ​ത്സ​രാ​ജ​നെ​യാ​ണ് മാ​ഹി ജി​ല്ലാ മു​ന്‍​സി​ഫ് കം ​ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2,000 രൂ​പ പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ഒ​രാ​ഴ്ച കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ത്സ​രാ​ജ് മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന് 2016 ജൂ​ലാ​യ് 14നാ​ണ് അ​ഭി​ഭാ​ഷ​ക പ​ള്ളൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വ​ത്സ​രാ​ജി​ന്‍റെ പ​റ​മ്പി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള ന​ഗ​ര​സ​ഭ​യു​ടെ കൈ​ത്തോ​ട് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ മാ​ഹി മു​ന്‍​സി​ഫ് കോ​ട​തി​യി​ലെ സി​വി​ല്‍ കേ​സി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ഡ്വ​ക്ക​റ്റ് ക​മ്മി​ഷ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ക​മ്മീ​ഷ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പ​രാ​തി​ക്കാ​രി​യാ​യ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ട് മു​റ്റ​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​രി ക​മ്മി​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് വ​ത്സ​രാ​ജ് മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ​ത്. മാ​ഹി കോ​ട​തി​യി​ലെ കേ​സ് വ​ത്സ​രാ​ജ് പു​തു​ച്ചേ​രി ജി​ല്ലാ കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ച്ചു.

എ​ന്നാ​ല്‍ ട്രാ​ന്‍​സ്ഫ​ര്‍ പെ​റ്റീ​ഷ​ന്‍ കോ​ട​തി ത​ള്ളി. പി​ന്നി​ട് ഇ​തി​നെ​തി​രെ മ​ദ്രാ​സ് ഹൈ​കോ​ട​തി​യേ​യും സ​മീ​പി​ച്ചു. ഒ​ടു​വി​ല്‍ മാ​ഹി കോ​ട​തി​യി​ലേ​ക്ക് ത​ന്നെ കേ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. വി​വി​ധ കോ​ട​തി​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി​യ കേ​സ് ആ​റ് വ​ര്‍​ഷ​ത്തി​ന് ശേ​ഷം 2022 ജൂ​ണി​ലാ​ണ് മാ​ഹി കോ​ട​തി​യി​ല്‍ എ​ത്തി വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143531/a-teacher-who-sexually-insulted-a-female-lecturer-was-jailed-for-six-months-and-2000-rupees-fine)