---
title: "കണ്ണോത്തുമല ജിപ്പ് അപകടം;അടിയന്തരമായി നഷ്ടപരിഹാരം നല്‍കണം: കേരള മഹിള സംഘം"
english_title: "Kannothumala jeep accident; urgent compensation: Kerala Mahila Sangam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143537/kannothumala-jeep-accident-urgent-compensation-kerala-mahila-sangam"
published_at: "2023-09-03T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f46b786060d_jvghbknl.jpg"
keywords: []
---

# കണ്ണോത്തുമല ജിപ്പ് അപകടം;അടിയന്തരമായി നഷ്ടപരിഹാരം നല്‍കണം: കേരള മഹിള സംഘം

> **Lead Summary:** **മാനന്തവാടി:** കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം തമാസം കൂടതെ അനുവദിക്കണമെന്ന് കേരള മഹിള സംഘം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.തിര്‍ത്തും പാവപ്പെട്ടവരും തോട്ടം തൊഴിലാളികളുമായവരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**മാനന്തവാടി:** കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം തമാസം കൂടതെ അനുവദിക്കണമെന്ന് കേരള മഹിള സംഘം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.തിര്‍ത്തും പാവപ്പെട്ടവരും തോട്ടം തൊഴിലാളികളുമായവരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ ജോലി ചെയ്താണ് പല കുടുംബങ്ങളും ജീവിതം കഴിച്ചിരുന്നത്.ഇവരുടെ മക്കളുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റ് എടുക്കണമെന്നും നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നത് സര്‍ക്കാരിന് പേരുദേഷത്തിന് ഇടയകുമെന്നും സമ്മേളനം വിലയിരുത്തി.

സമ്മേളനം കേരളമഹിള സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.ഉഷ ഉദ്ഘാടനം ചെയ്തു. രാജ്യത്ത്  സ്ത്രികള്‍ക്ക് നേരെയുള്ള അധികൃമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും  ഇത് തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തിര്‍ത്തും പരജയമാണന്നും മണിപ്പുര്‍ സംഭവം, ഗുസ്തി താരങ്ങളുടെ നേരെയുള്ള അതികൃമങ്ങള്‍ ഉള്‍പ്പെടെ ദിനംപ്രതി രാജ്യത്ത് സ്ത്രികള്‍ അക്രമികപ്പെടുമ്പേള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലന്ന് നടിക്കുകയാണ് ആക്രമകാരികള്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വില വര്‍ദ്ധനവ് കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണന്നും ഗ്യാസിന് ഇരുനൂറ് രൂപ വില കുറച്ചത് തെരത്തെടുപ്പ് മുമ്പില്‍ കണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തട്ടിപ്പാണന്നും  തെരഞ്ഞെടുപ്പ് വാഗ്ദനങ്ങള്‍ നടപ്പിലാക്കത്ത സര്‍ക്കാരാണ് മോദി സര്‍ക്കാരെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍ ഉഷ പറഞ്ഞു.

 എം എം മേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, സുധാ സുരേഷ് എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജോളി അന്റണി രാക്ഷതസാക്ഷി പ്രമേയവും ഷിലാ ഗംഗാധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലി, മഹിള സംഘം ദേശീയ കൗണ്‍സില്‍ അംഗം മഹിതമൂര്‍ത്തി, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി.ഭാര്‍ഗ്ഗവി, പ്രൊ താര ഫിലിപ്പ്, ശോഭരാജന്‍, പ്രേമലാത കെ.എന്‍, വി കെ.ശശിധരന്‍, സ്വാഗത സംഘം ചെയര്‍മാന്‍ നിഖില്‍ പത്മനഭന്‍ എന്നിവര്‍ പ്രസംഗിച്ചു.സെപ്റ്റംബര്‍ ഏഴ് മുതല്‍ പത്ത് വരെ  തൃശ്ശൂര്‍ നടക്കുന്ന സംസ്ഥാന സമ്മേകളെയും സമ്മേളനം തെരത്തെടുത്തു.

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143537/kannothumala-jeep-accident-urgent-compensation-kerala-mahila-sangam)