---
title: "മദ്യപിച്ച് ബസ്സ് ഓടിച്ച  കെ എസ് ആര്‍ ടി സി  ഡ്രൈവര്‍ അറസ്റ്റില്‍."
english_title: "KSRTC driver arrested for drunk driving "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143578/ksrtc-driver-arrested-for-drunk-driving"
published_at: "2023-09-03T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f49d5809740_dfghjghkj.jpg"
keywords: []
---

# മദ്യപിച്ച് ബസ്സ് ഓടിച്ച  കെ എസ് ആര്‍ ടി സി  ഡ്രൈവര്‍ അറസ്റ്റില്‍.

> **Lead Summary:** **ഇരിട്ടി:** മദ്യപിച്ച് ബസ്സ് ഓടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി താഴത്ത് വീട്ടില്‍ സി.കെ. ലിജേഷിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ എടക്കാട് സ്വദേശി താഴത്ത് വീട്ടില്‍ സി.കെ. ലിജേഷാണ് മദ്യപിച്ച് ബസ് ഓടിച്ചതിന് ഇരിട്ടി പോലീസിന്റെ പിടിയിലായത്.

## Article Content

**ഇരിട്ടി:** മദ്യപിച്ച് ബസ്സ് ഓടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി താഴത്ത് വീട്ടില്‍ സി.കെ. ലിജേഷിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ എടക്കാട് സ്വദേശി താഴത്ത് വീട്ടില്‍ സി.കെ. ലിജേഷാണ് മദ്യപിച്ച് ബസ് ഓടിച്ചതിന് ഇരിട്ടി പോലീസിന്റെ പിടിയിലായത്.

കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കീഴൂരിൽ വച്ച് കാറുമായി ഉരസുകയായിരുന്നു. തുടർന്ന് കാർ യാത്രക്കാരുടെ സംശയമാണ് ഡ്രൈവറെ ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് പരിശോധിക്കാൻ ഇടയാക്കിയത്. ഇരിട്ടി സി ഐ കെ ജെ വിനോയ്, എസ് ഐ എം. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഡ്രൈവർ ലിജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മദ്യം ഉപയോഗിച്ചതായി തെളിഞ്ഞത്.

തുടർന്നാണ് ഡ്രൈവർ ലിജേഷിനെ അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ പെരുമാറ്റത്തിൽ യാത്രക്കാർക്കും സംശയം തോന്നിയതായും പോലീസിനോട് പറഞ്ഞിരുന്നു. കീഴ്പ്പള്ളിയിലേക്ക് പോകേണ്ട ബസ്സ് ഇരിട്ടിയിൽ ട്രിപ്പ് അവസാനിപ്പിക്കുകയും കണ്ണൂരിൽ നിന്നും പകരം ഡ്രൈവർ എത്തി രാത്രി വൈകി ബസ് കോട്ടയത്തേക്ക് പുറപ്പെടുക ആയിരുന്നു . യാത്രക്കാർക്കും മറ്റുള്ളവർക്കും ഭീക്ഷണി ആകുന്ന വിധത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് ഡ്രൈവർക്കെതിരെ കേസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143578/ksrtc-driver-arrested-for-drunk-driving)