---
title: "അന്നം അഭിമാനം പദ്ധതിയിലേക്ക് ഓണസദ്യ നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 1995 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ  ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി."
english_title: "Iriti Higher Secondary School 1995 Batch Alumni Association participated in the philanthropic #IRITTY "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143599/iriti-higher-secondary-school-1995-batch-alumni-association-participated-in-the-philanthropic-iritty"
published_at: "2023-09-03T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b1ab68ed5_dxfggdfhggf.jpg"
keywords: []
---

# അന്നം അഭിമാനം പദ്ധതിയിലേക്ക് ഓണസദ്യ നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 1995 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ  ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.

> **Lead Summary:** **ഇരിട്ടി:** വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പൊലിസും ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച്ച ദിവസത്തെ ഭക്ഷണം വിഭവ സമൃദ്ധമായ ഓണസദ്യയായി നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 1995 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.

## Article Content

**ഇരിട്ടി:** വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പൊലിസും ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച്ച ദിവസത്തെ ഭക്ഷണം വിഭവ സമൃദ്ധമായ ഓണസദ്യയായി നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 1995 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച 95 ബാച്ച് ഓണ കൂട്ടായ്മയുടെ ഭാഗമായാണ് അന്നം അഭിമാനം പദ്ധതിയിലെ ഒരു ദിവസത്തെ ഭക്ഷണം ഓണവിഭവങ്ങളടങ്ങിയ ഓണസദ്യയായി നൽകിയത്.

ഇരിട്ടി പൊലിസ് സ്റ്റേഷനു മുന്നി ലൊരുക്കിയ ഭക്ഷണ ശേഖരണ -വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഇരിട്ടി പൊലിസ് സബ് ഇൻസ്പെക്ടർ വി.പി.ശശിധരൻ, അന്നം അഭിമാനം പദ്ധതി കമ്മിറ്റിയംഗം സന്തോഷ് കോയിറ്റി എന്നിവർ ചേർന്ന് 95 ബാച്ച് കൂട്ടായ്മയുടെ ഭാരവാഹികളിൽനിന്നും ഓണസദ്യ ഏറ്റുവാങ്ങി. 95 ബാച്ച് പ്രതിനിധി കളായവി.കെ.അരുൺകുമാർ, ശ്രീജിത്ത്, നസീർ, ലേഖാ റാണി, ഇസ്മായിൽ, ബുഷ്‌റസലാം,സന്തോഷ് കൊടേരി, സുധീഷ്, കെ.ശിവദാസ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143599/iriti-higher-secondary-school-1995-batch-alumni-association-participated-in-the-philanthropic-iritty)